വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്തക്കാടിനുള്ളില്‍ മറഞ്ഞ് പുലി... നായയുടെ നിര്‍ത്താതെയുള്ള കുരച്ചില്‍, കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ബത്തേരി: ഓടപ്പള്ളത്ത് മൃഗങ്ങള്‍ക്കായി വെച്ച കെണിയില്‍ ഇത്തവണ കുടുങ്ങിയത് പുലി. ഒടുവില്‍ വളരെ കഷ്ടപ്പെട്ടാണ് ഇതിനെ കുടുക്കിയത്. രണ്ട് തവണ മയക്കുവെടി വെക്കേണ്ടി വന്നു. ആദ്യത്തെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലി പിന്നീട് പൊന്തക്കാടിനുള്ളില്‍ നിന്നും രക്ഷപ്പെട്ട് തൊട്ടടുത്ത കാപ്പിത്തോട്ടത്തിലെത്തി നിലത്തിരുന്ന് പോയി. കെണിയില്‍ നിന്നും വനപാലകരുടെ വലയില്‍ നിന്നും രക്ഷപ്പെടാനുള്ള ദീര്‍ഘ നേരത്തെ ശ്രമവും പുലിയെ അവശനാക്കിയിരുന്നു. ദീര്‍ഘനേരത്തെ ഓട്ടവും പ്രധാന പ്രശ്‌നമായിരുന്നു.

1

പുലിയെ പിന്നീട് മയക്കുവെടി വെച്ച് പിടിച്ചു. ദേഹത്ത് പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ല. പന്നിക്ക് വെച്ച കെണിയിലാണ് പുലി വീണത്. നാട്ടുകാര്‍ രണ്ടാം തവണയും പുലി രക്ഷപ്പെട്ടതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൃഷിയിടത്തിലെ കമ്പികുരുക്ക് ശരീരത്തില്‍ മുറുകി കിടന്നതിനാല്‍ കൂടുതല്‍ സമയവും അതിര്‍ത്തിയിലെ ചാലില്‍ കിടക്കുകയായിരുന്നു പുലി. ഇടയ്ക്ക് എഴുന്നേറ്റ് കുടുക്ക് പൊട്ടിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. വീട്ടുമുറ്റത്ത് നിന്ന് 20 മീറ്റര്‍ മാത്രം മാറിയാണ് പുലി കിടന്നിരുന്നത്.

ഓടപ്പള്ളം പള്ളിപടി കൊപ്പറമ്പില്‍ ഏലിയാസിന്റെ ഭാര്യ പ്രസന്നയാണ് വീട്ടുമുറ്റത്തിനടുത്തുള്ള വേലിക്കരികില്‍ പുള്ളിപ്പുലി കുടുങ്ങികിടക്കുന്നത് ആദ്യം കണ്ടത്. സൊസൈറ്റിയില്‍ നിന്ന് പാല് വാങ്ങി തിരികെ വരുമ്പോല്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന നായ ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ടായിരുന്നു. അല്‍പ സമയം വീണ്ടും ഉറങ്ങിയ പ്രസന്ന എട്ടരയോടെ മുറ്റത്തിറങ്ങിയപ്പോള്‍ നായ കുരച്ച് കൊണ്ട് ഇവരുടെ സാരിയില്‍ കടിച്ച് വലിച്ചു. തുടര്‍ന്ന് നായ നടന്ന ഭാഗത്തേക്ക് നോക്കിയപ്പോഴാണ് പുലി വേലിക്കരികെ കിടക്കുന്നത് കണ്ടത്.

പുലി കുടുങ്ങി കിടന്ന അതേ വേലിയില്‍ നിന്ന് സമാന രീതിയിലുള്ള ആറ് കമ്പിക്കെണികള്‍ കൂടി കണ്ടെത്തി. ഓട്ടോറിക്ഷയുടെ ഗിയര്‍ കേബിളായി ഉപയോഗിക്കുന്ന കമ്പിയാണ് വളയമാക്കി വേലിയില്‍ സ്ഥാപിച്ചിരുന്നത്. കൂടുതല്‍ കെണികളുണ്ടോയെന്ന് വനപാലകര്‍ പരിശോധിച്ച് വരികയാണ്. കാട്ടുപന്നി, മാന്‍, മുയല്‍ എന്നിവയെ കുടുക്കാനാണ് ഇവര്‍ കെണികള്‍ സ്ഥാപിക്കുന്നത്. ഇന്നലെ എട്ടരയോടെയാണ് പുലി കെണിയില്‍ കുടുങ്ങി കിടക്കുന്നത് കാണുന്നത്. ഇതിന് മുമ്പ് നായ കുരച്ചിരുന്നതായി ഇവിടെയുള്ള വീട്ടുകാര്‍ പറഞ്ഞു.

Wayanad
English summary
wayand tiger trapped after forest rangers shot fired
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X