വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിനെ വീണ്ടും കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ നീക്കം; ഒളിക്യാമറ സര്‍വെക്ക് പിന്നാലെ ചര്‍ച്ച നടത്തിയതായും സൂചന, ജില്ലയില്‍ വീണ്ടും പ്രതിഷേധം ശക്തമാകാന്‍ സാധ്യത!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കടുവാസര്‍വെക്ക് പിന്നാലെ വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമാക്കി പ്രഖ്യാപിക്കാനുള്ള അണിയറനീക്കം ശക്തമാവുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം കടുവകളുള്ളത് വയനാട്ടിലാണെന്ന് ഒടുവില്‍ ഒളിക്യാമറ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തിയ സര്‍വെയില്‍ വ്യക്തമായതിന് പിന്നാലെയാണ് പുതിയ നീക്കം.

രാഹുൽ ഗാന്ധിയെ അകമഴിഞ്ഞ് പുകഴ്ത്തി സോണിയാ ഗാന്ധി, കോൺഗ്രസിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു!

ഇത് സംബന്ധിച്ച് സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഡല്‍ഹിയില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളുമായി ഏപ്രില്‍മാസത്തില്‍ ചര്‍ച്ച നടത്തിയതായാണ് സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിരിക്കുന്നത്. അതോറിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അമിത് മല്ലികിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ചര്‍ച്ചക്ക് സാഹചര്യമൊരുങ്ങിയതെന്നും സൂചനകളുണ്ട്.

Tiger

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുറക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇരു സര്‍ക്കാരുകളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതോടെ ഒരു വനപ്രദേശം കടുവാസങ്കേതമായി മാറും. നേരത്തെ വയനാടിനെ കടുവാസങ്കേതമാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അതിശക്തമായ പ്രതിഷേധമാണുണ്ടായത്. പുറമെ നിന്നും പിടിയിലാകുന്ന കടുവകളെ ഇവിടേക്ക് കൊണ്ടുവരുമെന്നും, നിലവില്‍ വന്യമൃഗശല്യം ശക്തമായ വയനാട്ടില്‍ അത് അതിരൂക്ഷമാകുമെന്നുമായിരുന്നു ജനങ്ങളുടെ കണ്ടെത്തല്‍.

എന്നാല്‍ പരിസ്ഥിതി സംഘടനകള്‍ ഇതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. 334.44 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുവെന്നതാണ്. കുറിച്യാട്, സുല്‍ത്താന്‍ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി റെയ്ഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. 2018ല്‍ വനംവകുപ്പ് നടത്തിയ ക്യാമറ നിരീക്ഷണത്തിലൂടെയുള്ള സര്‍വെ റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്.

കേരള വനംവന്യജീവി വകുപ്പ് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ഒളിക്യാമറ വഴിയുള്ള നിരീക്ഷണ സംവിധാനത്തിലൂടെയായായിരുന്നു പുതിയ വിവരങ്ങള്‍ ലഭിച്ചത്. ഇതനുസരിച്ച് വയനാട്ടില്‍ 84 കടുവകളുണ്ട്. എന്നാല്‍ കേരളത്തിലെ നിലവിലെ കടുവാസങ്കേതങ്ങളായ പെരിയാറും, പറമ്പിക്കുളത്തും 25 വീതം കടുവകള്‍ മാത്രമെയുള്ളു. 2017 ആദ്യം മുതല്‍ 2018 അവസാനം വരെയാണ് നിരീക്ഷണം നടത്തിയത്. ഇതനുസരിച്ച് കേരളത്തിലാകെ 176 കടുവകളുണ്ട്.

ഒരു വയസില്‍ താഴെയുള്ള കടുവക്കുട്ടികളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. അത് കൂടി ചേര്‍ത്താല്‍ ആകെ 250-ലധികം കടുവകള്‍ കേരളത്തിലുണ്ടാകും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി എന്‍ അഞ്ജന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും, സൗത്ത് വയനാട് വനംഡിവിഷനില്‍ നാല് കടുവകളെയും, തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഉള്‍പ്പെടെയുളള നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുകളെയും കണ്ടെത്തി.

1640 ക്യാമറകളായിരുന്നു വനത്തിനുള്ളില്‍ സജ്ജീകരിച്ചത്. കടുവകളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ധനവാണ് ഇപ്പോള്‍ വയനാടിനെ വീണ്ടും കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനുള്ള പ്രധാനകാരണം. 2014-ല്‍ വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ ശക്തമായ നീക്കം നടന്നിരുന്നു. അന്ന് ജനങ്ങളില്‍ നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു. അന്ന് കടുവാസങ്കേതമാക്കാനുള്ള നീക്കത്തിനെതിരെ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ-കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

Wayanad
English summary
Wayanad to be declared as a tiger reserve again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X