വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുരത്തിലെ ഗതാഗത കുരുക്കഴിയും.... മലതുരന്ന് വയനാട്ടില്‍ പാത, 7 കിലോമീറ്റര്‍ നീളം, 1000 കോടി!!

Google Oneindia Malayalam News

കോഴിക്കോട്: വയനാടിന്റെ ഗതാഗത കുരുക്കിന് ആശ്വാസമൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയും. വയനാടന്‍ ചുരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായാണ് തുരങ്കപാത ഒരുങ്ങുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍-മറിപ്പുഴ വഴി കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്നിലെ മലതുരന്ന് വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലെത്തുന്ന പദ്ധതിയാണിത്.

1

ഏകദേശം ഏഴ് കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. സ്വര്‍ഗം കുന്ന് മുതല്‍ കള്ളാടി വരെ തുരങ്കപാതയുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. ആയിരം കോടി രൂപയെങ്കിലും തുരങ്കപാതയ്ക്ക് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഒരു കിലോ മീറ്റര്‍ ദൂരം തുരങ്കം നിര്‍മിക്കാന്‍ 125 കോടി രൂപയെങ്കിലുമാവുമെന്നാണ് കണക്ക് കൂട്ടുന്നത്. ആറ് വര്‍ഷം മുമ്പ് തുരങ്കപാതയ്ക്ക് പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു. ഈ പ്രദേശം തുരങ്കപാത നിര്‍മിക്കാന്‍ അനുയോജ്യമാണ് എന്ന് കണ്ടെത്തിയതാണ്. അതിന് ശേഷമാണ് തുടര്‍ പദ്ധതികള്‍ രൂപപ്പെട്ടത്.

2016ല്‍ ജോര്‍ജ് തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. അന്ന് ഈ ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 2017ലെ സംസ്ഥാന ബജറ്റില്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 20 കോടി രൂപ വകയിരുത്തി. ഇതിന് ശേഷം തുരങ്കപാതയുടെ വിശദപഠന റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍മാണവും സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയായിരുന്നു. കൊങ്കണ്‍ റെയില്‍വേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈന്‍മെന്റുകള്‍ തയ്യാറാക്കി.

വയനാട് മേപ്പാടി ഭാഗത്തും ചൂരല്‍മല ഭാഗത്തും അവസാനിക്കുന്ന രീതിയിലുള്ള നാല് അലൈന്‍മെന്റുകളാണ് തയ്യാറാക്കിയത്. ഇതില്‍ മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന രീതിയിലുള്ള അലൈന്‍മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരുന്നു. പരമാവധി കാട് ഒഴിവാക്കിയുള്ള അലൈന്‍മെന്റാണ് ഇപ്പോള്‍ തിരഞ്ഞെടുത്തത്. മുന്‍കരുതലെന്നോണം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇനി വിശദ പഠനം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. സാമ്പത്തിക അനുമതി ലഭിക്കുന്നതോടെ നിര്‍മാണവും തുടങ്ങും.

Wayanad
English summary
wayanad: tunney way construction estimated cost will be 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X