വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിളക്കി അവന്‍ വന്നു... വേലി തകര്‍ത്തു, നാട്ടുകാര്‍ ചെയ്തത്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടുകാര്‍ എന്നും വന്യമൃഗങ്ങളുടെ ഭീഷണിയില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ കാട്ടാനയുടെ ശല്യം ഒരിക്കല്‍ കൂടി പുല്‍പ്പള്ളിയില്‍ അവരെ അലട്ടുകയാണ്. ചക്കയുടെ മണം അറിഞ്ഞാണ് ഇവയുടെ വരവ്. കാട്ടാനകളുടെ കടന്നുകയറ്റം ഒഴിവാക്കാന്‍ വനാതിര്‍ത്തിയിലെ കര്‍ഷകര്‍ ചക്ക ഒന്നാകെ പറിച്ചുകളയുയാണ്. വേറെ നിവൃത്തിയില്ലെന്ന് ഇവര്‍ പറയുന്നു. കാടിളിക്കിയാണ് കാട്ടാനകളുടെ വരവ്. വേലി തകര്‍ത്തും ആനകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് മാടപ്പള്ളിക്കുന്നില്‍ കര്‍ഷകര്‍ കഷ്ടത്തിലായത്.

1

ഇവര്‍ പിന്നീട് ചെയ്തതാണ് രസകരമായത്. കര്‍ഷകര്‍ ചക്കകള്‍ കൂട്ടത്തോടെ പറിച്ച് കന്നാരംപുഴക്കരയിലിട്ടു. നാട്ടുകാര്‍ നോക്കി നില്‍ക്കെ തന്നെ ആന കാടിറങ്ങി വന്ന് പുഴയോരത്ത് കിടന്ന ചക്കയുമായി മടങ്ങിപ്പോവുകയും ചെയ്തു. പഴുത്ത ചക്കയുടെ മണം കിടുന്നതോടെ ദുരെ സ്ഥലങ്ങളില്‍ നിന്ന് ആനകള്‍ നാട്ടിലെത്തുന്നത് പതിവാണ്. ഇവര്‍ ഈ പോക്കില്‍ കൃഷി നശിപ്പിക്കും. ഉയരത്തിലുള്ള പ്ലാവില്‍ നിന്ന് തുമ്പിക്കൈ ഉയര്‍ത്തി ചക്ക പറിക്കും.

അതേസമയം ഉയരം കൂടുതലാണെങ്കില്‍ ആന പ്ലാവ് കുത്തി മറിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. വീടുകളുടെ സമീപം പ്ലാവുള്ളവര്‍ രാത്രി ആശങ്കയോടെയാണ് കഴിയുന്നത്. പ്ലാവില്‍ ചക്ക് വിരിയുമ്പോള്‍ തന്നെ അവ പറിച്ച് കളയുകയാണ് നാട്ടുകാര്‍ ചെയ്യുന്നത്. എന്നാല്‍ തോല്‍പ്പെട്ടിയിലും പരിസരപ്രദേശങ്ങളും കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. അരണപ്പാറയിലെയും തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടികോളനിയിലെയും വീടുകള്‍ കേടുപാടുകളുണ്ടായി.

ഇന്നലെ പുലര്‍ച്ചയോടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. അരണപ്പാറ ചോലയില്‍ ആയിഷയുടെ വീടിന്റെ മുന്‍വശത്തെ ഓടും പട്ടികയും ആന തകര്‍ത്തു. വനംവകുപ്പിനോട് നാട്ടുകാര്‍ ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആയിഷയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരേ ആന തന്നെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു. പലയിടത്തും കൃഷിയും ഇവ നശിപ്പിച്ചിട്ടുണ്ട്.

രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!

Wayanad
English summary
wild animals creating fear after they destroy agricultural land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X