വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചതുപ്പില്‍ താഴ്ന്ന് കൊമ്പന്‍... രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും തകര്‍ന്നു, ഒടുവില്‍ ചരിഞ്ഞു!!

Google Oneindia Malayalam News

ഗൂഡല്ലൂര്‍: കേരളത്തില്‍ ആനകള്‍ ചെരിയുന്നത് വര്‍ധിച്ച് വരികയാണ്. നേരത്തെ തന്നെ പലവിധ ആക്രമണങ്ങളില്‍ ഇവ കൊല്ലപ്പെടുന്നതായി കണ്ടെത്തിയിരുന്നു. അബദ്ധത്തില്‍ കെണിയില്‍ വീണ് കൊല്ലപ്പെടുന്നവയും ഉണ്ട്. ഇതിനിടയില്‍ മറ്റൊരു ആന കൂടി ചരിഞ്ഞു. വയനാട്ടില്‍ വേതന്‍വയല്‍ മണല്‍ക്കൊല്ലിയില്‍ ചതുപ്പില്‍ താഴ്ന്ന ആനയാണ് ചരിഞ്ഞത്. ജീവന്‍ മരണ പോരാട്ടമാണ് രക്ഷപ്പെടാനായി ആന നടത്തിയത്. എന്നാല്‍ എല്ലാം പാഴായി പോവുകയായിരുന്നു.

1

കൃഷിയിടത്തിലെ ചതുപ്പിലാണ് ആന പെട്ടുപ്പോയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ആന ചതുപ്പില്‍ വീണ കാര്യം വനപാലകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ വന്നിട്ടും രക്ഷിക്കാനായില്ല. വയലിലുള്ള ചതുപ്പില്‍ അറിയാതെ വീണുപോയതാണ് ആന. പുലര്‍ച്ചെ മുഴുവന്‍ ആനയുടെ അലര്‍ച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇതും കഴിഞ്ഞാണ് ആനയെ ചതുപ്പില്‍ താഴ്ന്ന നിലയില്‍ ആനയെ നാട്ടുകാര്‍ കണ്ടത്. ആന നേരത്തെ തന്നെ ചെരിഞ്ഞതായി ഇവര്‍ പറഞ്ഞു.

അതേസമയം 20 വയസ്സുള്ള ആനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്താണ് മരണകാരണമെന്ന് അറിയേണ്ടതുണ്ട്. കാട്ടാന കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇവിടേക്ക് എത്തിയത്. വയലിലൂടെ കരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ വീഴുകയായിരുന്നു കാട്ടാന.

ആനയുടെ പിറക് വശം മുഴുവന്‍ ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. മുന്‍കാലുകള്‍ ഉറച്ച മണ്ണില്‍ മടങ്ങി താഴ്ന്ന് പോയിരുന്നു. ചതുപ്പില്‍ നിന്നും കാട്ടാന രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഈ മേഖലയില്‍ കൃത്യമായി കാണാനാവുമായിരുന്നു. ഏറെ നേരം ഇങ്ങനെ കിടന്നത് കൊണ്ട് സംഭവിച്ച ആഘാതം കാരണം ഹൃദയം സ്തംഭനം ഉണ്ടായി മരണം സംഭവിച്ചിരിക്കാമെന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ട്. ഈ മേഖലയില്‍ ചരിഞ്ഞ കാട്ടാന സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Wayanad
English summary
wayanad: wil elephant fall in bayou and died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X