വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ ആദ്യത്തെ നേത്രരോഗ വിമുക്ത ജില്ലയായി വയനാടിനെ ജൂണ്‍ 30ന് പ്രഖ്യാപിക്കും; നേത്രചികിത്സാ പദ്ധതി ഞായറാഴ്ച സമാപിക്കും, ഇതുവരെ പരിശോധിച്ചത് ഏഴരലക്ഷം പേരെ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നടപ്പിലാക്കി വന്ന നേത്ര ചികിത്സാപദ്ധതിക്ക് സമാപനമാകുന്നു. ജൂണ്‍ 30ന് നേത്രരോഗ വിമുക്ത ജില്ലാ പ്രഖ്യാപനം നടക്കും. വയനാട് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഹോം ട്രസ്റ്റ് കണ്ണാശുപത്രിയുടെയും, കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും, മൂന്ന് നഗരസഭകളിലുമായി പദ്ധതി നടപ്പിലാക്കി വന്നത്.

<strong>ഗോരക്ഷകരെ പൂട്ടാൻ മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ, മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും </strong>ഗോരക്ഷകരെ പൂട്ടാൻ മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ, മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും

ജില്ലയില്‍ ഇതുവരെ 8700 പേര്‍ക്കാണ് സൗജന്യ നേത്ര ചികിത്സ നല്‍കിയത്. പരിശോധനയില്‍ 3911 പേര്‍ക്ക് ഇതിനകം തന്നെ കണ്ണടകള്‍ നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വന്ന 744 പേരില്‍ 218 പേര്‍ക്ക് സൗജന്യമായി ശസ്ത്രകിയ നല്‍കി. ശസ്ത്രക്രിയ നടത്തിയവര്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങളും, ശസ്ത്രക്രിയയ തുടര്‍ന്നുള്ള മരുന്നുകളും സൗജന്യമായിരുന്നു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയ വരുംദിവസങ്ങളില്‍ നടക്കും.

Press meet

കഴിഞ്ഞ ഒക്‌ടോബര്‍ 21ന് പൊഴുതനഗ്രാമപഞ്ചായത്തിലായിരുന്നു നേത്രചികിത്സാക്യാംപിന് തുടക്കമിട്ടത്. തുടര്‍ന്ന് അമ്പലവയല്‍. എടവക, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മീനങ്ങാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, മുപ്പെനാട്. നെന്മേനി, നൂല്‍പ്പുഴ, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, പൂതാടി, പുല്‍പ്പളളി, തരിയോട്, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെളളമുണ്ട, വെങ്ങപ്പളളി, വൈത്തിരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വേണ്ടിയും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും നടത്തിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന കല്‍പ്പറ്റ നഗരസഭയിലെ ക്യാംപ് ജൂണ്‍ 30ന് നടക്കും.

ഇതുവരെ പങ്കെടുക്കാന്‍ സാധിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഒരു കോടി രൂപയാണ് കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിയും, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേര്‍ന്ന് സമ്പൂര്‍ണ നേത്ര ചികിത്സാപദ്ധതിക്കായി വകയിരുത്തിയത്. ഇതു വരെ പല ക്യാമ്പുകളിലായി ഏഴര ലക്ഷം പേരെ വിവിധ ക്യാമ്പുകളിലായി സൗജന്യമായി പരിശോധിച്ചുവെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ബി. അഭിലാഷ്, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രി ജനറല്‍ മാനേജര്‍, ക്യാപ്റ്റന്‍ കെ.വി.എം. അഷ്‌റഫ്, സെക്രട്ടറി ടി.ഒ. രാമചന്ദ്രന്‍, ടി.പി. സുജേഷ്, എന്നിവര്‍ വയനാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജൂണ്‍ 30 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എ. ആര്‍, അജയകുമാറാണ് വയനാടിനെ സമ്പൂര്‍ണ നേത്രരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുക.

Wayanad
English summary
Wayanad will be declared as the first eye disorders free district in the state on June 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X