പനമരം സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസറെ കാണാനില്ല; മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്
വയനാട്: പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ല എന്ന് പരാതി. പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എ എലിസബത്തിനെ ആണ് കാണാനില്ല എന്ന് പരാതി ഉയര്‍ന്നത്. കെ എ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയതായിരുന്നു എലിസബത്ത്. ഇതിന് ശേഷമാണ് കാണാതായത്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണ് എന്ന് എലിസബത്ത് പറഞ്ഞതായി പൊലീസ് കണ്ടെത്തി.
എന്നാല്‍ പനമരം പൊലീസ് ഉടന്‍ കല്‍പ്പറ്റയില്‍ എത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാക്കിയ നിലയിലാണ്. മാനന്തവാടി ഡി വൈ എസ്പി യുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications