വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാനയുടെ പരാക്രമം... ഒടുവില്‍ യുവാവ് കുടുങ്ങിയത് കൊമ്പുകള്‍ക്കിടയില്‍, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ഗൂഡലൂര്‍: കാട്ടാനയുടെ ആക്രമണം കേരളത്തില്‍ പരക്കെ നടക്കുന്നുണ്ട്. എന്നാല്‍ വയനാട്ടിലെ ഗൂഡല്ലൂരില്‍ നടന്നത് ഒരേസമയം വളരെയധികം ഭയപ്പെടുത്തുന്നതും അമ്പരിപ്പിക്കുന്നതുമാണ്. അര്‍ധരാത്രി വീടിന് സമീപമെത്തിയ കാട്ടാനയുടെ കൊമ്പുകള്‍ക്കിടയില്‍ യുവാവ് അകപ്പെട്ട് പോയിരിക്കുകയാണ്. ദൈവഭാഗ്യത്താല്‍ ഇയാള്‍ രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് ആലോചിക്കുമ്പോള്‍ ഭയം വരുമെന്ന് യുവാവ് പറയുന്നു.

1

കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിനെയും സമീപത്ത് നിര്‍ത്തിയിട്ട കാറിനെയും എട്ട് അടി താഴ്ച്ചയിലേക്കാണ് പിന്നീട് ആന കുത്തിമറിച്ചിട്ടു. സാധാരണ മരിക്കാന്‍ ഇക്കാര്യം ധാരാളമാണ്. എന്നാല്‍ വീഴ്ച്ചയില്‍ കാറിന്റെ മുകളിലേക്കാണ് മേല്‍ഗൂഡല്ലൂര്‍ കോക്കാല്‍ സ്വദേശി വില്‍സണ്‍ പതിച്ചത്. ഇത് ശരിക്കും ഭാഗ്യമായി മാറുകയായിരുന്നു. നിസ്സാര പരിക്കുകളോടെ, ശരിക്കും പറഞ്ഞാല്‍ തലനാരിഴയ്ക്കാണ് വില്‍സണ്‍ രക്ഷപ്പെട്ടത്.

ഇന്നലെ അര്‍ധരാത്രിയാണ് വില്‍സണ്‍ ശരിക്കും ഞെട്ടി വിറച്ച സംഭവം നടന്നത്. വീടിന് സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷം ഡോര്‍ ലോക്ക് ചെയ്യുന്നതിനിടെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. കാറിന്റെ ഡോറിനോട് ചേര്‍ന്ന് കാട്ടാന കുത്തിയപ്പോള്‍ കൊമ്പുകള്‍ക്കിടയിലായിരുന്നു. വില്‍സന്‍. പിന്നീട് നടന്നതൊക്കെ ഒരു സ്വപ്‌നമാണെന്ന് വിശ്വസിക്കുകയാണ് വില്‍സന്‍. നേരത്തെ പത്തനംതിട്ടയിലും കൊല്ലത്തും കാട്ടാന ഇതേ പോലെ മനുഷ്യവാസ മേഖലയില്‍ ഇറങ്ങി ഭയപ്പെടുത്തിയിരുന്നു.

കാട്ടാന കാര്‍ കുത്തിമറിക്കുന്നതിനിടെ വില്‍സണും കാറിനൊപ്പം താഴേക്ക് വീഴുകയായിരുന്നു. കാലിനും കൈകള്‍ക്കും നിസ്സാര പരിക്കേറ്റ ഇയാള്‍ റോഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവ് വിളക്ക് തെളിയാത്തതിനാല്‍ ആന നിന്നത് വില്‍സണ്‍ കണ്ടിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ഗൂഡല്ലൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയാണ് വില്‍സണ്‍.

Wayanad
English summary
youth survived from elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X