നമുക്ക് വയനാടിന് വേണ്ടി ഒരുമിച്ച് നിൽക്കാം; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ലക്ഷ്മി നക്ഷത്ര
കല്പറ്റ: വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന വയാനാടിനൊപ്പമാണ് ഓരോരുത്തരും. ഒരു രാത്രി പുലരുമ്പോഴേക്കും ഉരുൾപൊട്ടൽ കവർന്നെടുത്തത് നിരവധി ജീവനുകളാണ്. പ്രിയപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ട് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന മനുഷ്യരെ തങ്ങളാൽ കഴിയുന്ന രീതിയിയിൽ സഹായിക്കാൻ സാധാരണക്കാരും താരങ്ങളുമൊക്കെ മുന്നോട്ട് വരുന്നുണ്ട്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. ഒരു ലക്ഷം രൂപയാണ് ലക്ഷ്മി സംഭാവന ചെയ്തിരിക്കുന്നത്. ലക്ഷ്മി തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നമുക്ക് വയനാടിനൊപ്പം ഒന്നിച്ച് നിൽക്കാമെന്ന് കുറിച്ചാണ് ഈ വിവരം ലക്ഷ്മി അറിയിച്ചത്.

അതേ സമയം ഗായിക റിമി ടോമി അഞ്ച് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. നമ്മുടെ ഇടയിൽ നിന്ന് വിട പറഞ്ഞ സഹോദരങ്ങൾക് ആദരാഞ്ജലികൾ. എല്ലാവരും സുരക്ഷിതരായിരിക്കുക. അവർക്കു വേണ്ടി രാപകലില്ലാതെ കഷ്ടപെടണ എല്ലാ രക്ഷാപ്രവർത്തകർക്കും . ഇനി ഇത്പോലെ ഒരു ദുരന്തം ഉണ്ടാവല്ലേന്നു പ്രാർത്ഥിക്കുന്നു . ദുരിതബാധിതർക്ക് എത്രയും പെട്ടന്ന് ഇതിൽ നിന്നു അതിജീവിക്കാനും പറ്റട്ടെ എന്നാണ് റിമി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
നിരവധി പേരാണ് വയനാടിന് കൈത്താങ്ങുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേർ സംഭാവന ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് , നസ്രിയ, സൂര്യ, ജ്യോതിക, കാർത്തി, മഞ്ജുവാര്യർ, പേളി മാണി, ആസ്ഫി അലി,
നവ്യാ നായർ, നയൻതാര, ഭർത്താവന് വിഘ്നേശ് ശിവൻ ഇങ്ങനെ നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത്ത് സംഭാവന ചെയ്തത്. മമ്മൂട്ടി 20 ലക്ഷം രൂപയാണ് നൽകിയത്. കാർത്തി, സൂര്യ, ജ്യോതിക എന്നീ താരങ്ങൾ 50 ലക്ഷം ആണ് നൽകിയത്.
അതേ സമയം മോഹൻലാൽ വയനാട് എത്തിയിരുന്നു. ദുരന്തമേഖലയുടെ പുനരുദ്ധാരണത്തിനായി ധനസഹായം നൽകുമെന്നും മോഹൻലാൽ അറിയിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിൽ 3 കോടി നൽകും.
വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും നേരിട്ട് കണ്ടാൽ മാത്രം മനസ്സിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രതയാെന്നും മോഹൻലാൽ പറഞ്ഞു. നമ്മളെല്ലാവരും ചേർന്ന് അവരെ സഹായിക്കുക എന്നത് വലിയ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്.












Click it and Unblock the Notifications