വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥി സമരങ്ങളെ ചോരയില്‍ മുക്കി അമര്‍ച്ച ചെയ്യാമെന്നത് വ്യാമോഹം: കെ എസ് യു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പഠിപ്പ് മുടക്കി ജില്ലാ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജസ്‌ന തിരോദാനം സി.ബി.ഐ അന്വേഷിക്കുക, പരിയാരം മെഡിക്കല്‍ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടായിരുന്നു കെ എസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.

ഈ രണ്ട് വിഷയങ്ങളിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള പ്രക്ഷോഭത്തിന് കെ എസ് യു ഇനിയും നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികളെ ആണി തറച്ച ലാത്തി ഉപയോഗിച്ച് തല്ലിയ പോലീസ് നടപടിയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ ക്യാംപസുകളില്‍ ഇന്നലെ കെ എസ് യു പഠിപ്പ്മുടക്കി സമരം ചെയ്തു. സെക്രട്ടറിയേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, വയനാട് സ്വദേശി കൂടിയായ സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ അടക്കമുള്ള നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ ശക്തമായ പ്രതിഷേധമായിരുന്നു ഇന്നലെ ജില്ലയിലുടനീളം കെ എസ് യു നടത്തിയ സമരം.

ksumarchwaynad1

വിദ്യാര്‍ത്ഥി സമരങ്ങളെ ചോരയില്‍ മുക്കി അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ച പ്രവൃത്തിയല്ലെന്ന് വയനാട് കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എ.ഐ.സി.സി.അംഗം കെ.സി.റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു.പി.പി.ആലി,ഗോകുല്‍ദാസ് കോട്ടയില്‍,പി.ഇ.ഷംസുദ്ദീന്‍,സാലി റാട്ടക്കൊല്ലി, സി.ബി.സുഷോബ്, നിഖില്‍ തോമസ്, എം.ഷൈജിത്ത്, യൂനസ് അലി, കെ.റഹീല്‍, അജ്മല്‍ മാട്ടുമ്മല്‍, കെ.ശ്രീഹരി, പി.അനുജിത്ത്,കെ.ശരത്,അര്‍ജുന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
wayand local news ksu march to colletrate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X