വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം;റിപ്പബ്ലിക്‌ ദിന സന്ദേശത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Google Oneindia Malayalam News

കല്‍പ്പറ്റ:ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യ മതേതരമൂല്യങ്ങളും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യ അവസ്ഥയാണ് വേണ്ടത്. ഇതിനെതിരെയുളള ഏതൊരു ഭീഷണികളും വെല്ലുവിളികളും അതിജീവിച്ചു മുന്നോട്ട് പോകാന്‍ സാധിക്കണം. ഭരണഘടന ഉറപ്പാക്കുന്ന അധികാര അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യ മതേതരമൂല്യങ്ങളും കാഴ്ച്ചപാടുകളും കാത്തുസൂക്ഷിക്കുന്ന കാവല്‍ ഭടന്‍മാരായി പ്രവര്‍ത്തിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യനും വേണ്ടി ജീവാര്‍പ്പണം നടത്തിയ ധീരദേശാഭിമാനികളെയും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മന്ത്രി അനുസ്മരിച്ചു.

രാജ്യത്തിന്റെ 72 ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പോലീസ് സേനാ വിഭാഗത്തിന്റെ 3 പ്ലാറ്റൂണുകളാണ് ഇത്തവണ പരേഡ് ബേസ് ലൈനില്‍ അണിനിരന്നത്.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ 2020 വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിനുളള പോലീസ് മെഡല്‍ ലഭിച്ച ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രകാശന്‍ പി പടന്നയില്‍, വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ മധുസൂദനന്‍ എന്നിവരെ മന്ത്രി ആദരിച്ചു. തുടര്‍ന്ന് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ സംഗീതാധ്യാപകനായ കെ. മോഹനന്റെ നേതൃത്വത്തിലുളള അധ്യാപക സംഘത്തിന്റെ ദേശഭക്തി ഗാനവും അരങ്ങേറി.

kadannappally

ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി, കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍ കേയംതൊടി മുജീബ്, സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരൂരില്‍ പി രാജീവിനെയും സിപിഎം പരിഗണിക്കുന്നു; മറ്റു 4 പേരും, എന്തുവന്നാലും തിരിച്ചുപിടിക്കുംഅരൂരില്‍ പി രാജീവിനെയും സിപിഎം പരിഗണിക്കുന്നു; മറ്റു 4 പേരും, എന്തുവന്നാലും തിരിച്ചുപിടിക്കും

Wayanad
English summary
we need to protect democratic values says minister kadannappally ramachandran in wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X