വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത് 2691 പേര്‍: പെന്‍ഷന്‍ പ്രായം 60 ആയി തുടരും!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത് 2691 പേര്‍. ഈ പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ബോധവത്ക്കരണം ശക്തമാക്കുമെന്നും നിയമസഭ സമിതി കളക്ട്രേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ വ്യക്തമാക്കി. സാങ്കേതിക തടസമുള്ളതിനാലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലും നിലവിലെ പെന്‍ഷന്‍ പ്രായം 60 ആയി തുടരും.

<strong>യുപി കോണ്‍ഗ്രസിന് കീറാമുട്ടിയാകും! രാഹുലിനെ തുരത്താന്‍ സ്മൃതി ഇറാനി! നിര്‍ണായകം</strong>യുപി കോണ്‍ഗ്രസിന് കീറാമുട്ടിയാകും! രാഹുലിനെ തുരത്താന്‍ സ്മൃതി ഇറാനി! നിര്‍ണായകം

മുഴുവന്‍ പ്രവാസികളെയും ഉള്‍പ്പെടുത്തി സമഗ്രമായ പെന്‍ഷന്‍ പദ്ധതി ആലോചനയിലാണ്. നിലവില്‍ അഞ്ച് വര്‍ഷം വരെ തുക അടച്ചവര്‍ക്ക് 2000 രൂപയും അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തുക അടച്ചവര്‍ക്ക് പരമാവധി 4000 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ 26 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച 16 കോടിയും അതിനുപുറമെ പ്രത്യേകം അനുവദിച്ച 10 കോടിയുമടക്കമാണിത്. വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായുള്ള പദ്ധതികള്‍ക്കായി ബാങ്ക്വായ്പ ലഭ്യമാക്കാന്‍ താമസം നേരിടുന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കും.

expatwelfare-

നൂറു രൂപ ചെലവില്‍ നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് ഉറപ്പാക്കിയിട്ടുണ്ട്. മറ്റു രോഗങ്ങള്‍ക്ക് കൂടി ഈ ഇന്‍ഷൂറന്‍സ് പരിധിയിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ പ്രവാസികള്‍ക്ക് കാരുണ്യ ധനസഹായം വഴി അരലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. ഒരേ സമയം രണ്ട് ചികിത്സാ ധനസഹായം ലഭിക്കില്ല.

ചികിത്സാ ധനസഹായത്തിന് സമയ പരിധിയില്ലെങ്കിലും ഡോക്ടറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണെന്നും നിയമസഭാസമിതി വ്യക്തമാക്കുന്നു. സമിതി ജില്ലയിലെ പ്രവാസികളില്‍ നിന്നും പരാതി സ്വീകരിച്ചു. രേഖാമൂലം നല്‍കിയ പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി വിശദവിവരങ്ങള്‍ പരാതികാരുടെ വിലാസത്തില്‍ കത്തുവഴി അറിയിക്കും.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാരും മുഖ്യമന്ത്രിയും അനുഭാവ പൂര്‍വ നടപടിയാണ് സ്വീകരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അരലക്ഷം രൂപയുടെ ധനസഹായം നോര്‍ക്ക വഴി നല്‍കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും മൃതദേഹം വീട്ടിലെത്തിക്കാന്‍ നോര്‍ക്കയെ ബന്ധപ്പെട്ടാല്‍ ആമ്പുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, എം. രാജഗോപാല്‍, യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, നോര്‍ക്ക ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, ജനറല്‍ മാനേജര്‍ ഡി. ജഗദീഷ്, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ഗിതാമണിയമ്മ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Wayanad
English summary
welfare pension in distribution in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X