വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ പ്രളയബാധിതമേഖലകളില്‍ ലോകാരോഗ്യ സംഘടന: സഹായം വാട്ടര്‍ എയ്ഡ് സംഘടന വഴി!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാടിന്റെ പ്രളയബാധിത മേഖലകളില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. വാട്ടര്‍ എയ്ഡ് എന്ന സംഘടന വഴിയാണ് ലോകാരോഗ്യസംഘടന ജില്ലയിലെ കുടിവെള്ളം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ ശക്തമായ ഇടപെടലുമായി എത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് പി. പായ്ഡന്‍, മഞ്ജിത് സലൂജ എന്നിവര്‍ വയനാട്ടിലെത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

സുരേന്ദ്രന് മഞ്ചേശ്വരമില്ല, കോൺഗ്രസ് വിട്ടാൽ എപി അബ്ദുളളക്കുട്ടി മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി?സുരേന്ദ്രന് മഞ്ചേശ്വരമില്ല, കോൺഗ്രസ് വിട്ടാൽ എപി അബ്ദുളളക്കുട്ടി മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി?

ലോകാരോഗ്യ സംഘടന സാമ്പത്തികസഹായം നല്‍കി നടപ്പിലാക്കുന്ന പദ്ധതി വാഷ്‌യജ്ഞം എന്ന പേരിലാണ് അറിയപ്പെടുന്നത്. വാട്ടര്‍, സാനിട്ടേഷന്‍, ഹൈജിന്‍ എന്നിവക്കാണ് പ്രധാനമായും പ്രാധാന്യം നല്‍കുന്നത്. വയനാടിന്റെ സാമൂഹ്യ, സേവനമേഖലകളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗന്‍വാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ളം, ശുചിത്വം, വൃത്തി എന്നിവക്കാവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കലും, നിര്‍മ്മാണപ്രവൃത്തികളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

who-15592002

പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളെയും, അംഗന്‍വാടികളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാട്ടര്‍ എയ്ഡ് ഇന്ത്യ പോളിസി യൂണിറ്റ് തലവന്‍ വി ആര്‍ രാമന്‍ വ്യക്തമാക്കുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം കൂടി ഇപ്പോള്‍ നടന്നുവരുന്നുണ്ടെന്ന് റീജിയണല്‍ മാനേജര്‍ രാജേഷ് രംഗരാജനും വ്യക്തമാക്കുന്നു. പദ്ധതിയുടെ അവലോകന യോഗം മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സബ് കലക്ടര്‍ എന്‍. എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ,വനിതാ ശിശു വികസന വകുപ്പ് ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആയുഷ് എന്നിവയില്‍ നിന്നുമുള്ള പ്രതിനിധികളാണ് ബുധനാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്.

Wayanad
English summary
WHO distributing aid to flood affected areas of Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X