കര്‍ഷക ജീവന്‍ രക്ഷാമാര്‍ച്ച്: ചെതലയത്ത് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം അതിരൂക്ഷമായി തുടരുന്ന ചെതലയത്ത് വനംവകുപ്പിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് പ്രദേശവാസികള്‍ പ്ലക്കാര്‍ഡുകളുമായി കുറിച്യാട് റെയ്ഞ്ച് ഓഫീസിലേക്ക് കര്‍ഷക ജീവന്‍ രക്ഷാമാര്‍ച്ച് നടത്തിയത്.
പ്രദേശത്ത് നാളുകളായി കാട്ടാനശല്യം രൂക്ഷമാണ്. കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് പുറമെ, സന്ധ്യയായി കഴിഞ്ഞാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങുന്നതും ഇവിടെ പതിവാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്.

മനുഷ്യജീവന് നിരന്തരം ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുന്ന ചെതലയം കൊമ്പനെ ഉടന്‍ പിടികൂടുക, ആര്‍ ആര്‍ ടിയില്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുക, വര്‍ഷങ്ങളായി നല്‍കാതിരിക്കുന്ന നഷ്ടപരിഹാരതുക കര്‍ഷകര്‍ക്ക് അടിയന്തരമായി വിതരണം ചെയ്യുക, ജനവാസ കേന്ദ്രത്തിനടുത്തുള്ള അടിക്കാട് വെട്ടിമാറ്റുക, പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ഫെന്‍സിംഗ്, ട്രഞ്ച് മുതലായവ ഉടന്‍ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രദേശവാസികള്‍ ഉന്നയിച്ചത്. ഐസി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ അഹമ്മദ്കുട്ടി കണ്ണിയന്‍, വി പി ജോസ്, ഷെറീന അബ്ദുള്ള എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications