ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തു, കാട്ടാനയുടെ ആക്രമണം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാക്കള്‍
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍. മുത്തങ്ങ-ബന്ദിപൂര്‍ വനപാതയില്‍ വെച്ചായിരുന്നു ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. അതേസമയം ഇവര്‍ കര്‍ണാടക സ്വദേശികളാണ്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബന്ദിപൂര്‍ വനമേഖലയില്‍ വെച്ച് കാട്ടാനയുടെ മുന്നിലേക്ക് ഇവര്‍ ബൈക്കോടിച്ച് എത്തിയത്. അതേസമയം ഇവരെ കാട്ടാന ആക്രമിക്കാന്‍ ഓടി വരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുന്നതെന്ന് വീഡിയോയില്‍ കാണാം.അതേസമയം യുവാക്കള്‍ക്ക് പിന്നിലായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

യുവാക്കള്‍ നിലത്ത് വീണ ബൈക്ക് ഉയര്‍ത്തി ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് സമീപത്ത് തന്നെ കാട്ടാനയുള്ളത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നാലെ വന്നയാള്‍ ഹോണ്‍ മുഴക്കി മുന്നറിയിപ്പ് നല്‍കിയതോടെയാണ് കാട്ടാനയെ ഇവര്‍ കാണുന്നത്. അതുകൊണ്ടാണ് രക്ഷപ്പെടാനും സാധിച്ചത്. കാട്ടാന ഓടിവരുന്നത് കണ്ട യുവാക്കള്‍ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാല്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് കാട്ടിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ കാട്ടാന ഇവരുടെ പിന്നാലെ തന്നെ പാഞ്ഞ് വന്നു. ഇതോടെ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറി ഇവര്‍ കുറച്ച് ദൂരത്തേക്ക് മാറി. എന്നാല്‍ റോഡില്‍ തന്നെ കാട്ടാന നിലയുറപ്പിച്ചതോടെ ഇവര്‍ക്ക് യാത്ര തുടരാനായില്ല.ആങ്ങമൂഴി ചതുപ്പിന് സമീപവും കാട്ടാന ആക്രമണമുണ്ടായി.
ഇവിടെയുള്ള റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് തകര്‍ത്തു. തൊഴിലാളി ദമ്പതിമാരും, ബൈക്ക് യാത്രക്കാരനും, വീട്ടുമുറ്റത്ത് നിന്നിരുന്ന സ്ത്രീയും ഭാഗ്യം കൊണ്ട് മാത്രമാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ലീലാമ്മ എന്ന സ്ത്രീ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാട്ടാന എത്തുന്നത്. ആനയെ കണ്ട് ഓടുന്നതിനിടെ ഇവര്‍ താഴെ വീണു.
എന്നാല്‍ അടുത്ത് തന്നെയുണ്ടായിരുന്ന ഒരാള്‍ ഓടിയെത്തി വീടിനുള്ളിലേക്ക് മാറ്റുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷാജിക്ക് നേരെയായിരുന്നു അടുത്തതായി ആനയെത്തിയത്. ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് സ്വകാര്യ തോടത്തിലെ മധുവിന്റെ ഓട്ടോറിക്ഷി കുത്തിമറിച്ച് കുഴിയിലിട്ടത്.












Click it and Unblock the Notifications