വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ വൈത്തിരിയില്‍ കാട്ടാന ജനവാസകേന്ദ്രത്തില്‍ പ്രസവിച്ചു; കൗതുകകാഴ്ച കാണാന്‍ ജനപ്രവാഹം, പ്രദേശത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം, ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കി വനപാലകര്‍ !!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അപൂര്‍വമായൊരു സംഭവത്തിന് വയനാട് കാഴ്ചയായി. ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന പ്രസവിച്ചതായിരുന്നു സംഭവം. പ്രസവിച്ച ആനക്കും കുട്ടിക്കും സംരക്ഷണത്തിനായി ഒമ്പത് കാട്ടാനകള്‍ കൂടിയെത്തിയതോടെ പ്രദേശത്ത് 11 ആനകളായി. വയനാട്ടിലെ വൈത്തിരിയിലാണ് സംഭവം.

<strong>ലഖ്‌നൗവില്‍ ഭാര്യക്കായി ഇനിയും പ്രചാരണം നടത്തും, കുടുംബമാണ് വലുതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ</strong>ലഖ്‌നൗവില്‍ ഭാര്യക്കായി ഇനിയും പ്രചാരണം നടത്തും, കുടുംബമാണ് വലുതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

വൈത്തിരി റിസോര്‍ട്ടിന് സമീപത്തെ മുള്ളന്‍പാറയിലെ സ്വകാര്യ തേയില തോട്ടത്തില്‍ കാട്ടാനകളെത്തിയത് വെള്ളിയാഴ്ച രാത്രിയായിരുന്നു. ചെമ്പ്രമലനിരകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് ഇടക്കെല്ലാം ആനകളെത്താറുണ്ടായിരുന്നു. ഇത്തവണയെത്തിയ സംഘത്തില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള മൂന്ന് കുട്ടിയാനകളുണ്ടായിരുന്നു. പിന്നീട് സമീപത്തെ കൃഷിയിടത്തിലെ വസ്തുക്കളെല്ലാം ചവിട്ടിമെതിച്ച് മടങ്ങുന്നതിനിടെയാണ് ഒരാന പ്രസവിക്കുന്നത്.

Elephant

ശനിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള ആനക്കുട്ടിയെ നാട്ടുകാര്‍ കാണുന്നത്. പിന്നീട് കണ്ടവര്‍ ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയിലടക്കം പ്രചരിപ്പിച്ചു. ഇതോടെ കാഴ്ച കാണാന്‍ നാട്ടുകാരുടെ തിരക്കേറി. ആളുകള്‍ കൂട്ടത്തോടെയെത്തിയതോടെ കാട്ടാനക്കൂട്ടം പ്രദേശത്ത് പുതിയ അതിഥിക്ക് സംരക്ഷണമൊരുക്കി നിന്നു. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കി വനപാലകരും എത്തി. വൈകുന്നേരത്തോടെ വനപാലകര്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി. അപൂര്‍വ്വമായാണ് കാടിറങ്ങുന്ന കാട്ടാന നാട്ടില്‍ പ്രസവിക്കുന്നതെന്നാണ് പരിസ്ഥിതിരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Wayanad
English summary
Wild elephant delivered in Vythiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X