വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിൽ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍; നാട്ടിലിറങ്ങിയത് അഞ്ച് ആനകള്‍, സ്‌കൂളിന് അവധി പ്രഖ്യാപിച്ചു, ആനകളെ തുരത്തിയത് സന്ധ്യയോടെ!

  • By Desk
Google Oneindia Malayalam News

പനമരം: ഒരിക്കലുമെത്താത്ത ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ഇതിന് മുമ്പ് ആനശല്യമില്ലാത്ത പൂതാടി ഗ്രാമപഞ്ചായത്തിലെ അരിമുള, കാര്യമ്പാടി, പുതൂര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചീക്കല്ലൂര്‍ എന്നിവിടങ്ങളിലാണ് അഞ്ച് കാട്ടാനകളെത്തിയത്. അപ്രതീക്ഷിതമായി കാട്ടാനകളെത്തിയതോടെ ജനങ്ങള്‍ ഭീതിയിലായി.

<strong>സ്കൂളുകളിൽ മാത്രമല്ല, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലും പ്രവേശനോത്സവം, നവാഗതരായെത്തിയത് 74 പാമ്പിന്‍കുഞ്ഞുങ്ങള്‍!</strong>സ്കൂളുകളിൽ മാത്രമല്ല, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലും പ്രവേശനോത്സവം, നവാഗതരായെത്തിയത് 74 പാമ്പിന്‍കുഞ്ഞുങ്ങള്‍!

വെള്ളിയാഴ്ചത്തെ ഒരു പകല്‍ മുഴുവന്‍ ഭീതി പരത്തിയ കാട്ടാനകളെ സന്ധ്യയോടെയാണ് കാട്ടിലേക്ക് തുരത്തിയത്. കാട്ടാനകള്‍ നിരവധി ദൂരമാണ് സഞ്ചരിച്ചത്. നെയ്ക്കുപ്പ് കാട്ടില്‍ നിന്നും പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെത്തിയ ആനകള്‍ പിന്നീട് താഴെമുണ്ട വഴിയാണ് അരിമുളയിലെത്തിയത്. ഇതിനിടെ അരിമുളയിലെ വിവിധ തോട്ടങ്ങളില്‍ കയറിയിറങ്ങിയ ശേഷം ആനകളില്‍ രണ്ടെണ്ണം കൂട്ടംതെറ്റി ചീക്കല്ലൂരിലേക്ക് നീങ്ങി.

Wild elephant

ഉച്ചക്ക് 12 മണിയോടെ ചീക്കല്ലൂര്‍ പുളിക്കല്‍ വയലിലെത്തിയ ആനകള്‍ തുടര്‍ന്ന് ഇടത്തില്‍ വയലിലൂടെ മാത്തൂര്‍ വയലിലേക്കെത്തി. ആനയെ കണ്ട് പരിഭ്രാന്തിയിലായ ജനങ്ങള്‍ ബഹളം വെച്ചതോടെ ജനങ്ങള്‍ക്ക് നേരെയും ആനയെത്തി. കുറച്ച് സമയത്തിന് ശേഷം ആനകള്‍ പുഴ കടന്ന് പനമരത്തെ മാത്തൂര്‍ വയലിലേക്ക് നീങ്ങി. ഈ രണ്ട് ആനകളെ കൂടാതെ ആദ്യമുണ്ടായിരുന്ന മൂന്ന് ആനകള്‍ അപ്പോഴും അരിമുളയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. അഞ്ച് ആനകള്‍ സഞ്ചരിച്ച വഴിയിലുടനീളമുള്ള കാര്‍ഷികവിളകള്‍ നശിച്ചു.

കാപ്പി, കുരുമുളക്, വാഴ, കവുങ്ങ് എന്നിവയാണ് നശിപ്പിക്കപ്പെട്ട പ്രധാനവിളകള്‍. ആനകള്‍ കൂട്ടത്തോടെ നീങ്ങുന്നതിനിടെ പൂതാടിക്ക് സമീപം വെച്ച് ഒരു പശുവിനെ കുത്തിമറിച്ചിടാനും ശ്രമിച്ചു. നെയ്ക്കുപ്പ് വനമേഖലയില്‍ നിന്നും 15 കിലോമീറ്ററോളം അകലെയാണ് ഈ പ്രദേശങ്ങള്‍. ഇത്രയും ദൂരം ആനകള്‍ സഞ്ചരിച്ചെത്തിയതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്താനുള്ള പ്രധാനകാരണം.

ആനകള്‍ ഇറങ്ങിയതറിഞ്ഞ് സൗത്ത് വയനാട് വൈല്‍ഡ് ലൈഫ് ജീവനക്കാര്‍ സ്ഥലത്തെത്തി. രാവിലെ 5.30 ഓടെ കാടിറങ്ങിയ ആനകളെ വനം വകുപ്പ് ഏറെ പണിപ്പെട്ട് വെള്ളിയാഴ്ച്ച സസ്യ മയങ്ങിയതോടെയാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. ആനകള്‍ കൂട്ടത്തോടെ ഇറങ്ങിയതറിഞ്ഞ് വെള്ളിയാഴ്ച്ച അരിമുള എ.യു.പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Wayanad
English summary
Wild elephant in village at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X