വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറിയിടിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഡം സംസ്‌ക്കരിച്ചു; ബാവലി വനത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി, ആനയുടെ ജഢം കടുവ ഭക്ഷിച്ച നിലയില്‍!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി-മൈസൂര്‍ ദേശീയപാതയില്‍ ലോറിയിടിച്ച് പരിക്കേല്‍ക്കുകയും പിന്നീട് ചികിത്സക്ക് ശേഷം കാട്ടിലേക്ക് മടങ്ങിയ ആന ചെരിയുകയും ചെയ്ത സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് ജഡം സംസ്‌ക്കരിച്ചു. വെള്ളിയാഴ്ച രാവിലെ 10.00 മണിയോടുകൂടി കോഴിക്കോട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ മുത്തങ്ങ ആനക്യാമ്പിലെ കുങ്കി ആനകളുടെ സഹായത്തോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.

<strong>കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന് കോടതി, 'ഞാനൊരു ക്രിമിനലല്ല' എന്ന് മറുപടി, രാഹുൽ ഗാന്ധിക്ക് ജാമ്യം!</strong>കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന് കോടതി, 'ഞാനൊരു ക്രിമിനലല്ല' എന്ന് മറുപടി, രാഹുൽ ഗാന്ധിക്ക് ജാമ്യം!

വിശദമായ പോസ്റ്റ് മോര്‍ട്ടത്തില്‍ പിടിയാനയുടെ വലതു തോളെല്ലിന് ഗുരതരക്ഷതം ഏറ്റിട്ടു ള്ളതായും, തോളെല്ല് ഒടിഞ്ഞ് നുറുങ്ങിയതായും കണ്ടെത്തി. നെഞ്ചിന്‍കൂട് തകര്‍ന്ന് ശ്വാസ കോശനാളത്തിലേക്ക് കയറിയ നിലയിലുമായിരുന്നു.അതുകൊണ്ട് തന്നെ ആന്തരിക രക്ത ശ്രാവത്തിന്റെ തുടര്‍ച്ചായായി സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് വെറ്ററിനറി സര്‍ജന്‍ വിലയിരുത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആനയുടെ ജഢം ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് സംസ്‌കരിച്ചു.

Wild elephant

വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അജിത്.കെ.രാമന്‍, മുത്തങ്ങ അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കുമാരി. രമ്യാ രാഘവന്‍, മുത്തങ്ങ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അംജിത്, വൈല്‍ ഡ്‌ലൈഫ് അസിസ്റ്റന്റ് രാഹുല്‍ രവീന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ രാഘവന്‍, കുഞ്ഞുമോന്‍, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു, മോളിക്യുലാര്‍ അനലിസ്റ്റ് ജിഷ്ണു എന്നിവരടങ്ങിയ വനപാലക സംഘമാണ് നേതൃത്വം നല്‍കിയത്. ഈ മാസം 10നാണ് രാത്രി എട്ടരയോടെ മുത്തങ്ങ പൊന്‍കുഴിയില്‍ വെച്ച് കാട്ടാനയെ ലോറിയിടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിനിടയാക്കിയ ലോറി കസ്റ്റഡിയിലെടുക്കുകയും, ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശിയായ ഷമിജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഷമീജിനെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം, വെള്ളിയാഴ്ച മാനന്തവാടി ബാവലി വനത്തില്‍ കാട്ടാനയുടെ ജഢം കണ്ടെത്തി. കര്‍ണാക അതിര്‍ത്തിയില്‍ നിന്നും 50 മീറ്റര്‍ മാറി തോല്‍പ്പെട്ടി റെയ്ഞ്ചിള്‍ ഉള്‍പ്പെടുന്ന ബാവലി സെക്ഷനിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസത്തെ പഴക്കമുണ്ട്. ആനയുടെ ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച അവസ്ഥയിലായിരുന്നു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജഡം വന്യജീവികള്‍ക്ക് ഭക്ഷണ മാക്കുന്നതിനായി സ്ഥലത്തു തന്നെ ഉപേക്ഷിച്ചു. തോല്‌പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനില്‍, ഫോറസ്റ്റര്‍മാരായ എ. നിഗേഷ്, സി.കെ. മഹേഷ്, കെ.യു. സുരേന്ദ്രന്‍, എന്‍.സി. വിജീഷ്, സി.ആര്‍. നന്ദകുമാര്‍, ടി. ഷമീര്‍ എന്നിവര്‍ മേല്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Wayanad
English summary
Wild elephant was found dead in the Bawali forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X