കാട്ടാനകള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നു; കര്‍ഷകന്റെ പ്രതിഷേധം ഈ രീതിയില്‍
കാട്ടാന നശിപ്പിച്ച കൃഷിയിടം പരിശോധിക്കാനെത്തിയ വനപാലകര്‍ക്ക് മുമ്പില്‍ വെച്ച് കാട്ടാനകള്‍ ബാക്കി വെച്ച വാഴകള്‍ കൂടി വെട്ടിനിരത്തുകയായിരുന്നു കര്‍ഷകന്‍. ഇത് പ്രതിഷേധമെന്ന നിലയില്‍ ചെയ്തതാണ്.

കല്‍പ്പറ്റ: വയനാട്ടില്‍ തുടരെ ഉണ്ടാവുന്ന കാട്ടാന ആക്രമണത്തില്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍. നടവയല്‍ നെയ്ക്കുപ്പയില്‍ തുടര്‍ച്ചയായിട്ടാണ് കാട്ടാന ആക്രമണം നടക്കുന്നത്. ഈ മേഖലയിലെ കര്‍ഷകന്‍ കാട്ടാന ശല്യത്തെ തുടര്‍ന്ന് പൊറുതിമുട്ടിയപ്പോള്‍ ബാക്കിയായ കൃഷിയെല്ലാം വെട്ടിനിരത്തിയാണ് പ്രതിഷേധിച്ചത്.
ഇയാള്‍ കാട്ടാന നശിപ്പിച്ച കൃഷിയിടം പരിശോധിക്കാനെത്തിയ വനപാലകര്‍ക്ക് മുമ്പില്‍ വെച്ച് കാട്ടാനകള്‍ ബാക്കി വെച്ച വാഴകള്‍ കൂടി വെട്ടിനിരത്തുകയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ കര്‍ഷകന്റെ അടക്കമുള്ള കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ, കാപ്പി അടക്കമുള്ള കൃഷികള്‍ കാട്ടാന സ്ഥിരമായി നശിപ്പിക്കാറാണ് പതിവ്.
നേരത്തെ ഈ കര്‍ഷകന്‍ പലതവണ വനംവകുപ്പ് ഓഫീസില്‍ കയറി ഇറങ്ങിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വനംവകുപ്പ് ഓഫീസിന് മുന്നില്‍ കിടപ്പുസമരം അടക്കം നടത്തിയിരുന്നു.

ഇയാള്‍ പിന്നീട് സ്വന്തം നിലയില്‍ കൃഷിയിടത്തിന് ചുറ്റും വൈദ്യുത വേലി സ്ഥാപിച്ച് വാഴ കൃഷി ഇറക്കുകയായിരുന്നു. വേലി തകര്‍ത്ത് ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇയാള്‍ ബാക്കി വാഴകളും കൂടി വെട്ടിമാറ്റുകയായിരുന്നു. ഇവിടെ ആനകള്‍ക്ക് വിളവെടുക്കാന്‍ ഇനി വാഴക്കൃഷിയില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാഴകളെല്ലാം വെട്ടിമാറ്റിയത്.












Click it and Unblock the Notifications