വയനാട്ടില്‍ കര്‍ഷകരെ വിടാതെ കാട്ടാനക്കൂട്ടം, ഇത്തവണ തകര്‍ത്തത് പനമരത്തെ നെല്‍കൃഷി
പനമരം: വയനാട്ടില്‍ കാട്ടാന ഭീഷണിയില്‍ നിന്ന് മോചനമില്ലാതെ കര്‍ഷകര്‍. പനമരം പഞ്ചായത്തിലാണ് കാട്ടാനകള്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. പനമരത്തെ നെല്‍കൃഷി ഇവ നശിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ വിളവെടുപ്പിന് പാകമായ നെല്‍ക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി ഇറങ്ങിയ കാട്ടാനകളാണ് പനമരം വലിയ പുഴയോട് ചേര്‍ന്നുള്ള മാത്തൂര്‍, പുഞ്ചവയല്‍ പാടശേഖരങ്ങളിലായുള്ള സ്വകാര്യ വ്യക്തികളുടെ കൃഷി നശിപ്പിച്ചത്. ഇവരെല്ലാം കര്‍ഷകരാണ്. ഏറെപ്രതീക്ഷയോടെ, നല്ല വിളവ് കിട്ടുമെന്ന് കരുതിയിരുന്ന സമയത്താണ് കാട്ടാനയെത്തി സര്‍വതും നശിപ്പിച്ചത്. ഏക്കര്‍ കണക്കിനാണ് നെല്‍കൃഷി നശിപ്പിച്ചിരിക്കുന്നത്.

അതേസമയം കൃഷിയിടത്തില്‍ ഇനി കൊയ്‌തെടുക്കാന്‍ വൈക്കോല്‍ പോലുമില്ലാത്ത അവസ്ഥയാണ് ഉള്ളത്. തുടര്‍ച്ചയായി കാട്ടാനയുടെ ആക്രമണങ്ങള്‍ കൃഷിയിടത്തില്‍ ഉണ്ടാവുന്നതിനാല്‍ വലിയ നഷ്ടങ്ങളാണ് കര്‍ഷകര്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്. നാട്ടില്‍ സമയത്ത് വെള്ളമില്ലാത്തതിനാല്‍ ഏറെ കഷ്ടപ്പെട്ട് കൃഷിയിറക്കിയ കര്‍ഷകരുടെ നെല്‍ക്കൃഷിയാണ് വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാതിരി സൗത്ത് സെക്ഷനില്‍ നിന്നിറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
കാട്ടാന ഇറങ്ങാത്ത പ്രദേശമായതിനാല്‍ ഇവിടെ കര്‍കര്‍ കാതല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. അതേസമയം കര്‍ഷകര്‍ അവരുടെ വരുമാനമാകെ നശിച്ച് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ അടിയന്തര സഹായം എത്തിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications