സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനയെ ഷേക്കേറ്റ് ചെരിഞ്ഞ നിലയില്‍... വനപാലകര്‍ സ്ഥലത്തെ തുടര്‍നടപടികള്‍ ആരംഭിച്ചു
മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍കണ്ടെത്തി. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനില്‍പ്പെട്ട പനമരം പരിയാരത്താണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തിലെ മരം മുറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വനപാലകര്‍ സ്ഥലത്തെ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്‌ക്കരിക്കും.

രണ്ട് വര്‍ഷം മുമ്പും ഇതേ തോട്ടത്തില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞിരുന്നു. കഴിഞ്ഞ മാസം 18ന് കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ ചെതലയം പൊകലമാളത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടനയുടെ ജഡം കണ്ടെത്തിയിരുന്നു. ഏകദേശം 25 വയസോളം പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമായിരുന്നു എന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications