• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഡബ്ല്യു.എം.ഒ 15ാമത് സ്ത്രീധന രഹിത വിവാഹസംഗമം നടത്തി: സുമംഗലികളായത് 44 യുവതികള്‍; ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത് 22000 പേര്‍

  • By Desk

മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനഞ്ചാമത് സ്ത്രീധന രഹിത വിവാഹസംഗമത്തില്‍ സുമംഗലികളായത് 44 യുവതികള്‍. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 88 യുവതീ യുവാക്കളാണ് വിവാഹിതരായത്. മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങളിലെ യുവതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിവാഹസംഗമത്തോടെ ഡബ്ല്യു.എം.ഒ ദാമ്പത്യത്തിലേക്ക് നയിച്ചത് 1894 പേരെയാണ്.

യോഗിയോട് 'എന്തുകൊണ്ട് ഇത്ര ഉദാരമനസ്‌കത? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് മായാവതി

വിവാഹസംഗമത്തോട് അനുബന്ധിച്ച് വിവാഹിതകളായത് ആറ് ഹൈന്ദവയുവതികളായിരുന്നു. പ്രത്യേകം സജ്ജമാക്കിയ കതിര്‍മണ്ഡപത്തില്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടത്തിയത്. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയ്യാറായ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി തിരഞ്ഞെടുത്തത്. 2005ലാണ് ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്.

Marriage

ഗ്രാമപഞ്ചായത്ത്, താലൂക്ക് തുടങ്ങി വിവിധ തലങ്ങളില്‍ നടന്ന കുടുംബയോഗങ്ങള്‍ സ്ത്രീധനത്തിനെതിരെയുള്ള വലിയ മുന്നറിയിപ്പാണ് നല്‍കിയത്. ആറായിരത്തിലധികം വനിതകള്‍ കാമ്പയിനില്‍ പങ്കാളികളായിട്ടുണ്ട്. വിദേശ ഗള്‍ഫ് നാടുകളില്‍ നടന്ന സ്‌നേഹസംഗമങ്ങള്‍, ബെനവലന്റ്‌സ് മീറ്റ് തുടങ്ങി വിവാഹസംഗമത്തിന്റെ ഭാഗമായി നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വധുവിന് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വരന് ഒരു പവന്‍ സമ്മാനവും വിവാഹവസ്ത്രവും സദ്യയുമാണ് നല്‍കിയത്.

നിരവധി പേരാണ് ഈ സദ്ദുദ്യമത്തിന് സഹായവുമായെത്തിയത്. ദഫ്മുട്ടും ഒപ്പനയും അറബനയുമൊക്കെയായി വിവാഹസദസ് മംഗളമാക്കി തീര്‍ക്കാന്‍ ഡബ്ല്യൂ.എം.ഒയിലെ കുട്ടികളും സജീവമായിരുന്നു. പ്രമുഖ മാപ്പിള ഗായകരായ ഫൈസല്‍ നാദാപുരം, ഗഫൂര്‍ കുറ്റ്യാടി ചടങ്ങിനെ സംഗീതാത്മകമാക്കി. വിവാഹചടങ്ങുകള്‍ കാണുന്നതിനും, അതിഥികളെ സ്വീകരിക്കുന്നതിനും, ഭക്ഷണം നല്‍കുന്നതിനും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.

ഗതാഗത നിയന്ത്രണം, രജിസ്‌ട്രേഷന്‍, ഡക്കറേഷന്‍, പ്രോഗ്രാം, കലാപരിപാടികള്‍ തുടങ്ങി 50 സബ് കമ്മിറ്റികള്‍ വിവാഹസംഗമത്തിന്റെ വിജയത്തിനായി യത്‌നിച്ചു. ഡബ്ല്യൂ.എം.ഒ. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുറമെ ജില്ലയില്‍ നിന്നുള്ള ആയിരം സ്ത്രീ പുരുഷ വളണ്ടിയര്‍മാര്‍ സേവന നിരതരായിരുന്നു. ഓര്‍ഫനേജ് അങ്കണത്തില്‍ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. എല്ലാ തരത്തിലുള്ള സാന്ത്വനവും മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.

Wayanad
English summary
WMO marriage fest in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more