വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്; സംഭവം തൊഴിലുറപ്പ് ജോലിക്കിടെ!!

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്. വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയായ കണ്ടാമല കോളനിയിലെ പത്മിനി (45)യെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പത്മിനിയെ ഗുരുത പരിക്കുകളോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ഉച്ചഭക്ഷണത്തിന് പോകുമ്പോഴാണ് കാട്ടാന യുടെ ആക്രമണമുണ്ടായത്.

ഇന്നലെയും ഇന്നും നാളെയും രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ; അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ്ഇന്നലെയും ഇന്നും നാളെയും രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷൻ; അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ്

തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി വനാതിര്‍ ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുളം നിര്‍മ്മാണം നടക്കുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് പറയുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളില്‍ കാട്ടാനശല്യം രൂക്ഷമാണ്. പട്ടാപകല്‍ പോലും വനാതിര്‍ത്തിഗ്രാമങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്.

elephantattack-

പുല്‍പ്പള്ളിയിലെ വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചേകാടി, പൂതാടി ഗ്രാമപഞ്ചായത്തിലെ മൂടക്കൊല്ലി, രണ്ടാംനമ്പര്‍, ചേലക്കൊല്ലി മേഖലകള്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ എന്നിവയെല്ലാം കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളാണ്. കാടും നാടും വേര്‍തിരിച്ചുകൊണ്ട് വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. കല്‍മതില്‍, റെയില്‍ഫെന്‍സിംഗ് എന്നിവയുടെ നിര്‍മ്മാണത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രാരംഭഘട്ടത്തില്‍ പോലുമെത്തിയിട്ടില്ല.

Wayanad
English summary
Woman attacked by elephant in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X