വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടിനെ നടുക്കി തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയുടെ അരുംകൊല: ഞെട്ടല്‍ മാറാതെ വാളാട് നിവാസികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയുടെ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ മാനന്തവാടിതാലൂക്കിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് നിവാസികള്‍. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (32)യാണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ സിനി പ്രഭാതഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയപ്പോഴാണ് കൊല്ലപ്പെട്ടത്. തൊഴിലുറപ്പ് ജോലി ചെയ്യുന്ന വസ്ത്രത്തോട് കൂടി തന്നെ വീടിനുള്ളില്‍ സിനിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

സമീപത്തെ തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സിനിയടക്കമുള്ള 19 അംഗ സംഘം. പ്രഭാതഭക്ഷണത്തിനായി വീട്ടിലേക്ക് പോയ സിനിയെ തിരികെ കാണാതായപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍ ഭക്ഷണം ചിതറിത്തെറിച്ച് കിടന്നിരുന്നുവെന്നും പ്രദേശത്തുള്ളവര്‍ പറയുന്നു.

sini

കെട്ടുപണിക്കാരനായ സിനിയുടെ ഭര്‍ത്താവ് ബൈജു രാവിലെ മാനന്തവാടി വെണ്‍മണിയില്‍ ജോലിക്ക് പോയതായിരുന്നു. സിനിക്ക് രണ്ട് കുട്ടികളാണുള്ളത്. എടത്തന ഗവ.സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മൂത്ത മകന്‍ അലനും യവനാര്‍കുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അലോണയും സംഭവം നടക്കുമ്പോള്‍ സ്‌കൂളിലായിരുന്നു.

സിനിയുടെ മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വാളാട് നെടുമല ദേവസ്യ(49) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്യയുടെയും സിനിയുടെയും കുടുംബങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ദേവസ്യയും സിനിയുടെ ഭര്‍ത്താവ് ബൈജുവും ബന്ധുക്കളാണ്. നേരത്തെ വാടകവീട്ടില്‍ താമസിച്ചുവന്നിരുന്ന ബൈജു രണ്ട് വര്‍ഷം മുമ്പാണ് ദേവസ്യയുടെ വീടിന് സമീപം ഷെഡ്ഡ് വെച്ച് താമസം തുടങ്ങിയത്.

തലപ്പുഴ എസ് ഐ ജിമ്മിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യുന്നതിനായി ദേവസ്യയെ കസ്റ്റഡിയിലെടുത്തത്. ദേവസ്യയും രാവിലെ സിനിക്കും സംഘത്തിനുമൊപ്പം തൊഴിലുറപ്പ് ജോലിക്കുണ്ടായിരുന്നുവെന്നും പറയുന്നു. സംഭവത്തില്‍ ഉടന്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Wayanad
English summary
woman stabbed to death at manathawadi, wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X