വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോല്‍പ്പെട്ടിയില്‍ ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍!!

Google Oneindia Malayalam News

മാനന്തവാടി: അകന്നുകഴിയുകയായിരുന്ന ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു. കേരള- കര്‍ണാടക അതിര്‍ത്തിയായ മാനന്തവാടി തോല്‍പെട്ടി ചെക്ക് പോസ്റ്റിന് സമീപം താമസിച്ചുവരുന്ന കൊറ്റന്‍കോട് ചന്ദ്രികയാണ് (38) മരിച്ചത്. കുത്തേറ്റ് നെഞ്ചത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണത്തിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രികയുടെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി സ്വദേശി അശോകനെ നാട്ടുകാര്‍ പിടികൂടി തിരുനെല്ലി പോലീസില്‍ ഏല്പിച്ചു. ഞായാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഒളിഞ്ഞിരുന്ന അശോകന്‍ കുത്തുകയായിരുവെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം.

death-1556358

'നമ്പര്‍ വണ്‍ അഴിമതി' മോദിക്ക് തിരിച്ചടിയാകും; തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി'നമ്പര്‍ വണ്‍ അഴിമതി' മോദിക്ക് തിരിച്ചടിയാകും; തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി

ചന്ദ്രികയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശോകനും ചന്ദ്രികയും ഏറെക്കാലമായി അകന്ന് താമസിച്ചുവരികയായിരുന്നു. ഇടയ്ക്കിടെ അശോകന്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നുവെന്ന് പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് കുടുംബവഴക്കിന്റെ പേരില്‍ തിരുനെല്ലി പോലീസ് അശോകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മക്കള്‍: നീതു, നിത്യ.

Wayanad
English summary
Woman dies Tholpetty due to attacked by husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X