യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ!!
മാനന്തവാടി: യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(32)യാണ് വെട്ടേറ്റു മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. ജോലിക്കിടെ ഭക്ഷണം കഴിക്കാൻ പോയി മടങ്ങി വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസിയായ നെടുമല ദേവസ്യ (50) യാണ് പോലീസ് പിടിയിലായത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ദേവസ്യയുടെയും സിനിയുടെയും വീട്ടുകാരും തമ്മിൽഅസ്വാരസ്വമുണ്ടായിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അലോണ,അലൻ എന്നിവരാണ് കൊല്ലപ്പെട്ട സിനിയുടെ മക്കൾ.












Click it and Unblock the Notifications