യുവതിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം
അമ്പലവയല്‍ മഞ്ഞപ്പാറയിലെ പാറമടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാനെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു മഞ്ജു.

വൃക്കാ രോഗിയായ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിക്കണമെന്ന് പറഞ്ഞാണ് പതിവ് പോലെ മഞ്ു വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ഭർതൃവീട്ടുകാർ പറയുന്നു. എന്നാൽ ഭാര്യ തിരിച്ചെത്താതെ വന്നതോടെ സതീഷ് വീട്ടിലേക്ക് വിളിച്ച് ചോദിപ്പോഴാണ് മഞ്ജു സ്വന്തം വീട്ടിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച രാവിലെയോടെ മൃതദേഹം കണഅടെത്തിയത്.
യുവതി ധരിച്ച മാസ്കും ഉപയോഗിച്ച ബാഗുമെല്ലാം ഇവിടെ നി്നന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മഞ്ു ഉപയോഗിച്ച ഫോൺ കണ്ടെത്താൻ സാധിച്ചില്ല.
അതേസമയം മൃതദേഹം കണ്ടെത്തിയ മഞ്ഞപാറയിൽ യുവതി എന്തിന് എത്തിയതെന്നാണ് ദുരൂഹത ഉയർത്തുന്നത്. യുവതി പ്രദേശത്തേക്ക് നടന്ന് പോയത് കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications