വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടുവേലക്ക് നിന്ന അനാഥയായ യുവതിയെ കാണാനില്ല; കാണാതായിട്ട് എഴ് മാസം... സബ് കലക്ടര്‍ക്ക് പരാതി നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടുവേലക്ക് നിന്ന അനാഥയായ യുവതിയെ കാണാനില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുജീബ് റഹ്മാനാണ് വനിതാ സി ഐയുടെ വീട്ടില്‍ ജോലിക്ക് നിന്ന ഗായത്രി എന്ന 22 കാരിയെ കാണാനില്ലെന്ന് കാണിച്ച് മാനന്തവാടി സബ്കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.

<strong>കര്‍ക്കിടകപുണ്യത്തിന്റെ മാധുര്യം നുകരാന്‍ ഗജവീരന്മാർ എത്തി; വടക്കുനാഥന്റെ മുറ്റത്ത് കൊമ്പന്മാര്‍ക്കു വിഭവസമൃദ്ധമായ ആനയൂട്ട്, പങ്കെടുത്തത് അറുപതോളം ഗജശ്രേഷ്ഠന്മാർ!</strong>കര്‍ക്കിടകപുണ്യത്തിന്റെ മാധുര്യം നുകരാന്‍ ഗജവീരന്മാർ എത്തി; വടക്കുനാഥന്റെ മുറ്റത്ത് കൊമ്പന്മാര്‍ക്കു വിഭവസമൃദ്ധമായ ആനയൂട്ട്, പങ്കെടുത്തത് അറുപതോളം ഗജശ്രേഷ്ഠന്മാർ!

പ്രദേശവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുജീബ് റഹ്മാന്‍ പരാതി നല്‍കിയിരിക്കുന്നത്. 2018 ഡിസംബര്‍ മുതല്‍ യുവതിയെ കാണാനില്ലെന്ന് പരാതിയിലുണ്ട്. 2017ലാണ് ബംഗലൂരുവില്‍ നിന്നും വഴിതെറ്റി ഒറ്റക്ക് കല്‍പ്പറ്റയിലെത്തിയ യുവതിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുന്നത്. പിന്നീട് യുവതിയെ കൂലി വാഗ്ദാനം ചെയ്ത് സി.ഐ വീട്ട് ജോലിക്ക് നിര്‍ത്തുകയായിരുന്നു.

Wayanad

11 മാസക്കാലമാണ് യുവതി ഉദ്യോഗസ്ഥയുടെ വീട്ടില്‍ ജോലിക്ക് നിന്നത്. ഈ കാലയളവില്‍ ഭക്ഷണം പോലും നല്‍കാതെ പലവിധത്തില്‍ യുവതിക്ക് പീഡനമേല്‍ക്കേണ്ടി വന്നതായും, സഹിക്കാനാവാതെ ഒളിച്ചോടുകയായിരുന്നുമെന്നാണ് പ്രദേശവാസികള്‍ പറയുന്നതെന്നും മുജീബിന്റെ പരാതിയിലുണ്ട്. ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും എല്‍ക്കുന്ന പീഡനം സംബന്ധിച്ച് സമീപവാസികളോട് പരാതി പറഞ്ഞതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും, ചെറുപ്പത്തിലെ ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കപ്പെടുകയും, പിന്നീട് എറണാകുളത്ത് വിവിധ അനിധാലയങ്ങളിലാണ് വളര്‍ന്നതെന്നും യുവതി നാട്ടുകാരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദി, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക് ഭാഷകള്‍ സംസാരിക്കുന്ന യുവതിയെ കുറിച്ച് നാട്ടുകാര്‍ക്ക് എതിരഭിപ്രായമൊന്നുമില്ല. കാണാതായ യുവതിയെ കണ്ടെത്താനുള്ള നടപടി ഉണ്ടാവണമെന്നും യുവതിയെ പീഡിപ്പിച്ച വനിതാ സി.ഐക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാരില്‍ നിന്നും തെളിവെടുത്താല്‍ യഥാര്‍ത്ഥ്യങ്ങള്‍ മനസിലാകുമെന്നും മുജീബ് പരാതിയിലൂടെ ആവശ്യപ്പെടുന്നു.

Wayanad
English summary
Women police officer's servent missing in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X