വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകമുലയൂട്ടല്‍ വാരാചരണത്തിന് സമാപനം: വയനാട്ടിലെ ആദ്യ മുലയൂട്ടല്‍ കേന്ദ്രം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഒരാഴ്ചയായി വടനാട്ടില്‍ നടന്നുവന്ന ലോക മൂലയൂട്ടല്‍ വാരാചരണം സമാപിച്ചു. പനമരം ഐ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോകമൂലയൂട്ടല്‍ വാരാചരണത്തിന്റെ സമാപനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയതു. മികച്ച അമ്മയ്ക്കുള്ള മാതൃരത്‌ന പുരസ്‌കാരം പ്രിന്‍സി ജോസഫിന് ലഭിച്ചു.

ക്വിസ് മത്സരത്തില്‍ അഞ്ജു സോണി, ജോബിഷ ജോഷി എന്നിവരും അമ്മയും കുഞ്ഞും ഫോട്ടോ മത്സരത്തില്‍ മഞ്ജു സുഭാഷ്, ഗീതാമനു എന്നിവരെയും വിജയികളായി തിരഞ്ഞെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മേഴ്‌സി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൗലോസ് കുറുമ്പേല്‍ മഠം, സതീദേവി, സഫിയ, സി.ഡി.പി.ഒ കാര്‍ത്തിക, അന്ന തോമസ്, ബിന്ദു, ലുമഭായ്, മേരിക്കുട്ടി ജോസഫ് എന്നിവര്‍ സംസാരിച്ചു.

TS Dileepkumar

ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സുരക്ഷിതമായും സ്വകാര്യത നഷ്ടപ്പെടാതെയും കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി മാനന്തവാടി മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ സ്ഥാപിച്ച ജില്ലയിലെ ആദ്യ മുലയൂട്ടല്‍ കേന്ദ്രം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവിജ് ഉദ്ഘാടനം ചെയ്തു. സ്വകാര്യത നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇനിയൊരു കുട്ടിക്കും മുലപ്പാല്‍ ലഭിക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെയെന്ന് ഉദ്ഘാടനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രോഗ്രാം ഓഫീസര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യകേരളം വയനാട് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മാനന്തവാടി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി.ബിജു അദ്ധ്യക്ഷനായിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കടവത്ത് മുഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി കുര്യന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശോഭ രാജന്‍, പ്രദീപ ശശി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സന്ധ്യ, ആരോഗ്യകേരളം വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
World Breastfeeding Week ending ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X