വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനരധിവാസത്തില്‍ മാതൃകയായി ഡബ്ല്യു എസ് എസ്; അതിജീവിനം ലക്ഷ്യമിട്ട് കാരിത്താസ് ഗ്രാമങ്ങള്‍, 610 കുടുംബങ്ങള്‍ക്കായി വിവിധ പദ്ധതികള്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പ്രളയാന്തര വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിവിധ സന്നദ്ധസംഘടകള്‍ ജില്ലയില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ വേറിട്ട പ്രവര്‍ത്തനവുമായി മാതൃകയാവുകയാണ് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി.

<strong><br>നൈട്രോസെപാം ഗുളികകളുമായി യുവാവ് പിടിയില്‍, പിടിച്ചെടുത്തത് 50 നൈട്രോസിപാം ഗുളികകള്‍, യുവാവിനെ റിമാന്റ് ചെയ്തു!</strong>
നൈട്രോസെപാം ഗുളികകളുമായി യുവാവ് പിടിയില്‍, പിടിച്ചെടുത്തത് 50 നൈട്രോസിപാം ഗുളികകള്‍, യുവാവിനെ റിമാന്റ് ചെയ്തു!

പ്രളയബാധിതരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അതിജീവനം എന്ന ലക്ഷ്യവുമായി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കാരിത്താസ് ഗ്രാമങ്ങള്‍ എന്ന പേരില്‍ പുതിയൊരു പദ്ധതി നടപ്പിലാക്കുകയാണ് ഡബ്ല്യു എസ് എസ്. 610 കുടുംബങ്ങള്‍ക്കാണ് പ്രളയ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. മഴക്കെടുതി രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.

WSS flood project

പിന്നീട് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ പ്രാദേശികമായി വിളിച്ചിരുത്തി പദ്ധതിയെ സംബന്ധിച്ചു വിശദീകരണം നല്‍കി. ഇതിന് പുറമെ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഗുണഭോക്തൃ കമ്മറ്റികള്‍ക്കും രൂപം നല്‍കി. പിന്നീട് മുഴുവന്‍ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തുകയും, പദ്ധതിക്ക് അര്‍ഹരാണോ എന്ന് പരിശോധിച്ച് ഗുണഭോക്താവിന്റെ താല്‍പ്പര്യവും കൂടി പരിഗണിച്ചാണ് അനുയോജ്യമായ പദ്ധതി തെരഞ്ഞെടുക്കുന്നത്.

എടവക ഗ്രാമപഞ്ചായത്തിലെ അഗ്രഹാരം, ചാമടിപ്പോയില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ കുഞ്ഞോീ കോളനി, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചാലിഗദ്ധ, മുട്ടങ്കര, ചെമ്മാട് കോളനികള്‍ എന്നിവ കേന്ദ്രികരിച്ച് വിവിധങ്ങളായ വികസന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഭവന റിപ്പയറിംഗ്, കക്കൂസ് നിര്‍മ്മാണം, കിണര്‍ നവീകരണം, നീരുറവകളുടെ സംരക്ഷണം, കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, ടൈലറിംഗ്, പച്ചക്കറി കൃഷി, കുരുമുളക് കൃഷി, കാപ്പി കൃഷി, തെങ്ങ് കൃഷി തുടങ്ങിയ പദ്ധതികള്‍ ആണ് നിലവില്‍ നടപ്പിലാക്കിവരുന്നത്.

കൂടാതെ കൃഷി- മൃഗ സംരക്ഷണ മേഖലകളില്‍ വിദഗ്ദ്ധ പരിശീലനങ്ങളും ഡബ്ല്യു എസ് എസ് നല്‍കിവരുന്നുണ്ട്. പച്ചക്കറി കൃഷി, തയ്യല്‍ മെഷീന്‍ വിതരണം, കോഴികുഞ്ഞും കൂടും വിതരണം എന്നിവ ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പിന് അതാത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, കാരിത്താസ് ഇന്ത്യ ടീം, വയനാട് സോഷ്യല്‍ സര്‍വീസ് ടീം, പ്രാദേശിക ഗുണഭോക്തൃ സമിതികള്‍, കേരളത്തിലെ വിവിധ കലാലയങ്ങളില്‍നിന്നുള്ള എം എസ് ഡബ്ല്യൂ, ബി എസ് ഡബ്ല്യൂ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിവരുന്നത്.

Wayanad
English summary
WSS flood project in Wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X