വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വനം വകുപ്പിന്റെ പാമ്പ്ര എസ്റ്റേറ്റില്‍ അനധികൃത മരം മുറി: മൂന്ന് പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വനം വകുപ്പ് പിടിച്ചെടുത്ത പാമ്പ്ര എസ്റ്റേറ്റിന്റെ ഭൂമിയില്‍ അനധികൃത മരം മുറി തകൃതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. 2017 ജൂണ്‍ എട്ടിനാണ് പാമ്പ്ര കോഫീ പ്ലന്റഷന്റെ കൈവശമുള്ള 217 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി ഏറ്റെടുത്തു വനംവകുപ്പ് വിജ്ഞാപനമിറക്കിയത്. വിശദമായ സര്‍വ്വേ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഈ നടപടി. വനംവകുപ്പ് രണ്ടു വര്‍ഷം മുന്‍പ് പിടിച്ചെടുത്തു ജണ്ട കെട്ടി തിരിച്ചിട്ടുള്ള 88 ഹെക്ടറോളം വരുന്ന ഭൂമിയിലാണ് അനധികൃത മരം മുറി നടക്കുന്നത്.

സംഭവവുമായി ബന്ധപെട്ടു മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് മാനേജര്‍ സിജോ മാത്യു.കബീര്‍, മോഹനന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പാമ്പ്രയില്‍ സ്വകാര്യ ഉടമകള്‍ കൈവശം വെക്കുകകയും,എന്നാല്‍ വനഭൂമിയാണെന്നു കണ്ടെത്തി രണ്ടു വര്‍ഷം മുന്‍പ് വനം വകുപ്പ് പിടിച്ചെടുക്കുകയും ചെയ്ത ഭൂമിയിലാണ് രഹസ്യമായി വന്‍തോതില്‍ കൂട്ട മരം മുറി നടന്നത്. ജണ്ട കെട്ടി തിരിച്ച ഈ ഭൂമിയില്‍ നിന്നുള്‍പ്പെടെയാണ് ഇരുനൂറിലധികം സില്‍വര്‍ ഓക് മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്.

pampraestate

ഇത് കൂടാതെ എസ്റ്റേറ്റ് ഭൂമിയില്‍ നിന്നും വേറെയും മരങ്ങള്‍ നിയമവിരുദ്ധമായി മുറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുറിച്ച മരങ്ങള്‍ മുഴുവന്‍ വനം വകുപ്പ് കസ്റ്റഡിയെലെടുത്തു.പാമ്പ്രയിലെ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്ത വനംവകുപ്പ് നടപടിക്കെതിരെ ഉടമകള്‍ നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.ഉടമകള്‍ക്ക് ഫോറെസ്‌റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.നിക്ഷിപ്ത വനഭൂമിയാണെന്ന പേരിലാണ് പാമ്പ്ര എസ്റ്റേറ്റിലെ 217 ഏക്കര്‍ ഭൂമി കഴിഞ്ഞ ജൂണില്‍ വനം വകുപ്പ് ഏറ്റെടുത്തത്. വനം വകുപ്പ് ജണ്ട കെട്ടി തിരിച്ച ഭൂമിയില്‍ നിന്നും മുറിച്ച മരങ്ങള്‍ പലതും മരത്തിന്റെ കമ്പുകളും ഇലകളും ഉപയോഗിച്ച് മറച്ചു വെച്ച നിലയിലുമായിരുന്നു.

വിജ്ഞാപനം റദ്ദാക്കണെമെന്ന ആവിശ്യം തള്ളിയ കോടതി ഉടമകള്‍ക്ക് ഫോറസ്റ്റ് ട്രിബുണലിനെ സമീപിക്കാവുന്നതാണെന്നും ,ഏറ്റെടുത്ത ഭൂമിയില്‍ ഫോറസ്റ്റിനു ജണ്ട കെട്ടാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.വിശദമായ സര്‍വേ നടത്തിയതിനു ശേഷമാണ് ഈഭൂമി ഏറ്റെടുത്തതെന്നു വനം വകുപ്പ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.വയനാട് വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ മേഖല കടുവയുള്‍പ്പെടെയുള്ള വന്യ ജീവികളുടെ സഞ്ചാരമേഖലയാണെന്നു വനംവകുപ്പ് വ്യക്തമാക്കുന്നു, സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത് ,ഇരുളം ഡെപ്യൂട്ടി റേഞ്ചര്‍ പി സലിം, ചെതലയം റേഞ്ചര്‍ സജികുമാര്‍,ഫോറസ്റ്റര്‍ ഇ എം സുരേഷ് ബാബു എന്നിവരാണ് മരംമുറിക്കെതിരെ നടപടി സ്വീകരിച്ചതും അറസ്റ്റ് ചെയ്തതും.

Wayanad
English summary
Wyanad local news illegal activities in Pambra estate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X