വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു; മകള്‍ ചികിത്സയില്‍

Google Oneindia Malayalam News

വയനാട്: അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. അമ്പലവയല്‍ സ്വദേശി നിജിതയാണ് മരിച്ചത്. ഈ മാസം 15ന് ആണ് ഭര്‍ത്താവ് സനല്‍കുമാര്‍ നിജിതയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. നിജിതയുടെ മകള്‍ അളകനന്ദയ്ക്കും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

wayanad

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ കയറി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പൊലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം.

ആസിഡ് ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട സനലിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുഖവും തലയും ട്രെയിന്‍ ഇടിച്ച് പൂര്‍ണമായും വികൃതമായ നിലയിലായിരുന്നു മൃതദേഹം. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനല്‍.

ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ ഹബീബുല്‍ ഇസ്ലാം, അബ്ദുള്‍ ബാഷര്‍ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി . അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്-ന്റെ നിര്‌ദേധശ പ്രകാരം വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജിജീഷ് പി.കെ യുടെ നേതൃത്വത്തില്‍ എസ്സിപിഒ സലാം കെ.എ, സിപിഒ-മാരായ ഷുക്കൂര്‍ പി.എ, റിയാസ് എം.എസ്, ജബലു റഹ്മാന്‍, വിനീഷ്.സി എന്നിവരടങ്ങിയ പോലീസ് സംഘം മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തു നിന്നും സാഹസികമായി അറസ്റ്റ് ചെയ്തത്.

2021 ഡിസംബര്‍ മാസം ബത്തേരി സ്വദേശിനിക്ക് ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി ജോലി നല്‍കി മാസം 35000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചു makemytrip എന്ന വ്യാജ കമ്പനിയുടെ പേരില്‍ ബന്ധപ്പെട്ട പ്രതികള്‍ ഉദ്യോഗാര്‍ത്ഥിനിയെ കൊണ്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ചാര്‍ജ്, വിവിധ നികുതികള്‍, പ്രോസസ്സിംഗ് ഫീ എന്നിവ അടക്കാന്‍ ആവശ്യപ്പെട്ട് തന്ത്ര പൂര്‍വ്വം 13.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ പക്കല്‍ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപയും കുറ്റകൃത്യം ചെയ്യാനായി ഉപയോഗിച്ച 13 മൊബൈല്‍ ഫോണ്‍, നിരവധി വ്യാജ സിം കാര്‍ഡുകള്‍, 3 ലാപ്‌ടോപ്പ്, നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും, 10 ലക്ഷത്തോളം രൂപയുള്ള ബാങ്ക് അക്കൗണ്ട്, പാസ്സ് ബുക്ക്, ചെക്ക് ബുക്ക് എന്നിവയും കണ്ടെത്തി പ്രതികളുടെ ബിഎംഡബ്ല്യു കാര്‍ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Recommended Video

cmsvideo
ചോദ്യം ചെയ്തോ..പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആകില്ല..

Wayanad
English summary
young woman died after her husband was attacked by acid in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X