സന്നദ്ധ പ്രവര്‍ത്തനവുമായി യൂത്ത് കോണ്‍ഗ്രസ്; രോഗികള്‍ക്കുള്ള ഉപകരണവിതരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും 17ന്
കല്‍പ്പറ്റ: സന്നദ്ധ പ്രവര്‍ത്തനവുമായി യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത. രോഗികള്‍ക്കുള്ള ഉപകരണവിതരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും 17ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് വീല്‍ച്ചെയര്‍, വാട്ടര്‍ബെഡ്, എയര്‍ ബെഡ്, ഓക്‌സിജന്‍ കിറ്റ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങി ഒരു ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ. ഐ. സി. സി മെമ്പറും മുന്‍ മന്ത്രിയുമായ പി. കെ ജയലക്ഷ്മി ഉപഹാരം നല്‍കുമെന്നും വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ കെ. ഇ. വിനയന്‍, അഡ്വ. രാജേഷ് കുമാര്‍ തുടങ്ങി കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ജില്ലയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിപ്രസിഡണ്ട് പി പി റനീഷ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അക്ബര്‍, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് അജ്മല്‍, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം സെക്രട്ടറിമാരായ രോഹിത്, എബിന്‍ മുട്ടപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications