യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഭാസംഗമം ശ്രദ്ധേയമായി
സുല്‍ത്താന്‍ബത്തേരി: യൂത്ത്‌കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിന് കീഴിലെ ചീരാല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭ സംഗമം ശ്രദ്ധേയമായി. മണ്ഡലത്തിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും, പ്രതിഭകളെയും ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പ്രദേശത്തെ നിരവധി പ്രതിഭകള്‍ അണിനിരന്നു. പരിപാടിയുടെ ഉദ്ഘാടനം മുന്‍ എം എല്‍ എയും, കെ പി സി സി അംഗവുമായ എന്‍ ഡി അപ്പച്ചന്‍ നിര്‍വഹിച്ചു.
രാജ്യത്തെ ജൂഡിഷ്യറിയെ തന്റെ വറുതിയിലാക്കാനുള്ള നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും രാഷ്ട്രീയ അല്‍പ്പത്തരം രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിലുടെ രാജ്യം നേടിയെടുത്ത സ്വാതന്ത്രവും മതേതരതവും ജനാധിപത്യവും അട്ടിമറിച്ചു കൊണ്ട് ഏകധിപത്യ ഭരണത്തിലേക്കാണ് നരേന്ദ്രമോഡി രാജ്യത്തെ കൊണ്ടു പോകുന്നതെന്ന് മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ചെലമേശ്വരടക്കം പ്രഗത്ഭരായ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പരസ്യ പ്രസ്താവനയിലൂടെ മോദി ഭരണത്തിന്റെ ഭീകര മുഖം വെളിപ്പെട്ടുവെന്നും, വിദേശ രാജ്യങ്ങള്‍ പോലും അംഗികരിച്ച ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജി എസ് ടി നടപ്പിലാക്കിയതിലെ അപാകത, നോട്ടുനിരോധനം, ക്രമാധീതമായ ഇന്ധനവിലവര്‍ധന എന്നിങ്ങനെ എല്ലാത്തരത്തിലും സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇതിനെ മറികടക്കാനാവശ്യമായ സഹായനടപടികളൊന്നും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിബിന്‍ മത്തായി അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി എസ് ജോയ് മുഖ്യപ്രഭാഷണം നടത്തി. സി പി വര്‍ഗീസ്. സരള ഉണ്ണിത്താന്‍. സി ടി രവി.കെ വി ശശി, വി ടി ബേബി, അഫ്‌സല്‍, മനു ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications