വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധമിരമ്പി യൂത്ത്‌കോണ്‍ഗ്രസ് പിഎസ്സി മാര്‍ച്ച്: പ്രക്ഷോഭം തുടരുമെന്ന് നേതാക്കള്‍

Google Oneindia Malayalam News

കല്‍പ്പറ്റ: തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കത്തിക്കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വയനാട്ടില്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി എസ് സി ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വിശ്വാസ വോട്ട് തേടാതെ കുമാരസ്വാമി രാജിവെക്കാനൊരുങ്ങുന്നു? ഗവര്‍ണ്ണറെ കാണാന്‍ അനുമതി തേടിവിശ്വാസ വോട്ട് തേടാതെ കുമാരസ്വാമി രാജിവെക്കാനൊരുങ്ങുന്നു? ഗവര്‍ണ്ണറെ കാണാന്‍ അനുമതി തേടി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ആയുധങ്ങള്‍ സൂക്ഷിക്കാനും അക്രമം നടത്താനും ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കാനും സഹായിക്കുന്നത് സി പി എം സംസ്ഥാന സെക്ര ട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകേണ്ട യൂണിയന്‍ ഓഫീസില്‍ മദ്യകുപ്പികളും ആയുധങ്ങളും കണ്ടെത്തിയ സംഭവം തള്ളിക്കളയാനാവില്ല. കോളജ് അധികൃതര്‍ വരെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി ബി ഐ അന്വേഷണമോ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സി പി എം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതാണ്.

youth congress

കൂടാതെ പി എസ് സി യെ വരെ നോക്കുകുത്തിയാക്കി. സര്‍ക്കാരിനെതിരെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തെരുവിലിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് പ്രസിഡന്റ് കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു.

കെപി സി സി അംഗം പിപി ആലി,ബിനു തോമസ്,പി ടി മുത്തലിബ്,ജോഷി കൂരിക്കാട്ടില്‍, ശശി പന്നിക്കുഴി, പി .പി റനീഷ്, അസീസ് വാളാട്,സാലിറാട്ടക്കൊല്ലി എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളിലും വിവിധ തരത്തിലുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. സമാനസംഭവത്തില്‍ കെ എസ് യു കഴിഞ്ഞ ദിവസം ഏകദിന ഉപവാസസമരം നടത്തിയിരുന്നു.

Wayanad
English summary
youth Congress PSC office march at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X