Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ നിര്‍ധനരോഗികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

കല്‍പ്പറ്റ: നിര്‍ധനരോഗികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് വീല്‍ച്ചെയര്‍, വാട്ടര്‍ബെഡ്, എയര്‍ ബെഡ്, ഓക്സിജന്‍ കിറ്റ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങി ഒരു ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. സന്നദ്ധ പ്രവര്‍ത്തനരംഗത്തേക്കുള്ള യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആദ്യചുവട് വെപ്പുകൂടിയാണിത്. തുടര്‍ന്നും വിവിധ സംഘടനകളുടെ സഹായത്തോടെ നിര്‍ധനരായവര്‍ക്കുള്ള സഹായവിതരണം നടത്തുവാനാണ് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

youthcongress

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം. എല്‍.എ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എസ്.എസ്. എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എ.ഐ.സി.സി മെമ്പര്‍ പി.കെ. ജയലക്ഷ്മി നീര്‍വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പി.പി. റനീഷ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈറ്റ് വയനാട് ജില്ലാ പ്രസീഡണ്ട് അക്ബര്‍ വയനാട്, സെക്രട്ടറി അലക്‌സ് മാനന്തവാടി, കെ.എല്‍ പൗലോസ്, എന്‍.ഡി. അപ്പച്ചന്‍, റോസക്കുട്ടി ടീച്ചര്‍, പി.പി. ആലി, കെ.കെ എബ്രഹാം, എം.എസ് വിശ്വനാഥന്‍, മുഹമ്മദ് അജ്മല്‍, രോഹിദ് ബോധി, എബിന്‍ മുട്ടപ്പള്ളി തുടങ്ങി ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+