മേപ്പാടിയിൽ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് സെൽഫി; യുവാവ് കാൽ തെന്നി വീണു, പനമരം പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു!
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിനരുകില്‍ സുഹൃത്തുക്കളോടൊപ്പം പോയ യുവാവ് മുങ്ങിമരിച്ചു. സുല്‍ത്താന്‍ബത്തേരി വാകേരി സി സി മാവുള്ളക്കണ്ടിയില്‍ സജീവന്‍-ഗീത ദമ്പതികളുടെ മകന്‍ നിധിന്‍ (23)ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ഫോട്ടോയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി വീണതായാണ് വിവരം.
വെള്ളത്തില്‍ മുങ്ങിയ നിധിയെ പിന്നീട് നാട്ടുകാര്‍ പുറത്തെടുത്ത് മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. പി എസ് സി പരിശീലനത്തിന് പോകുന്ന നിധിന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സി സിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെയാണ് നിധിന്‍ മേപ്പാടിയിലേക്ക് പോയത്. സഹോദരന്‍: നിഖിൽ.

അതേസമയം, പനമരം ചെറിയപുഴയില്‍ വ്യാഴാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വെള്ളമുണ്ട എട്ടേനാല്‍ പിള്ളേരി കോളനിയിലെ കാവലന്റെതാണ് മൃതദേഹം. കാവലനെ കുറച്ച് ദിവസമായി കാണാ നില്ലായിരുന്നു. പനമരം നടവയല്‍ റോഡില്‍ ചെറിയ പാലത്തിന് സമീപമാണ് നാട്ടുകാര്‍ ദിവസങ്ങള്‍ അഴുകി നിലയിലുള്ള മൃതദേഹം കണ്ടത്.












Click it and Unblock the Notifications