Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്യോഗസ്ഥരില്ല; മൂപ്പൈനാട് വില്ലേജില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ദുരിതത്തില്‍; യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി

വടുവന്‍ചാല്‍: മൂപ്പൈനാട് വില്ലേജ് ഓഫിസില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ ദുരിതത്തില്‍. ആവശ്യത്തിന് ജീവനക്കാരനെ നിയമിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി. മൂപ്പൈനാട് വില്ലേജ് ഓഫിസില്‍ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തിയത്.

റേഷന്‍ കാര്‍ഡിന്‍ അപേക്ഷ നല്‍കുന്നതിനും സ്‌കൂളിലെയും കോളജുകളിലേയും പ്രവേശനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയും ജനങ്ങള്‍ക്ക് ദിവസങ്ങളോളം ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. മാസങ്ങളായി മൂപ്പൈനാട് വില്ലേജ് ഓഫീസിലെത്തുന്നവര്‍ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വില്ലേജ് ഓഫിസര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്ത് വയല്‍ കമ്മിറ്റി ചേര്‍ന്നിട്ടും മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇതുകാരണം വില്ലേജ് ഓഫീസില്‍ നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.

Youth League March

ഈ സാഹചര്യത്തിലായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്. പ്രസിഡന്റ് ഗദ്ദാഫി റിപ്പണ്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി സി ടി ഹുനൈസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് സെക്രട്ടറി എ കെ റഫീഖ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി എ കെ സലീം, അയ്യൂബ് പള്ളിയാല്‍, എം സി മുഹമ്മദ് ഇസ്മായില്‍, കണ്ണംതൊടി ടി ഷംസുദ്ധീന്‍ ലത്തീഫ് നെടുങ്കരണ, ഷൂകൂര്‍അലി കെ, ബഷീര്‍ വടുവന്‍ചാല്‍, ജാഫര്‍ നെടുംങ്കരണ, സി ഷംസീര്‍ സംസാരിച്ചു. സെക്രട്ടറി റിയാസ് പാറോല്‍ സ്വാഗതവും അഷ്‌റഫ് കെ കെ നന്ദിയും പറഞ്ഞു. നൗഷാദ് കഥായി, മന്‍സൂര്‍ പി കെ, സൈഫുദ്ധീന്‍ പച്ചീരി, ഫൈസല്‍ കെ, ജാഫര്‍ സാദിഖ് കെ, റഹൂഫ് റിപ്പണ്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+