വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആയിരങ്ങളെ അണിനിരത്തി വയനാട്ടില്‍ യൂത്ത്‌ലീഗ് യുവജനയാത്ര: നിയസഭാ സമ്മേളനം പിരിച്ചുവിട്ടതിന് വിമര്‍ശം!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആയിരങ്ങളെ അണിനിരത്തി മുസ്‌ലിംയൂത്ത്‌ലീഗിന്റെ വയനാട് ജില്ലയിലെ പര്യടന പരിപാടികള്‍ തിങ്കളാഴ്ച രാത്രിയോടെ കല്‍പ്പറ്റയില്‍ സമാപിച്ചു. രാവിലെ പനമരത്ത് നിന്നാരംഭിച്ച യാത്ര വൈകീട്ടോടെ മഹാപ്രവാഹമായാണ് കല്‍പ്പറ്റയിലേക്ക് പ്രവേശിച്ചത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന പ്രമേയത്തോടെ കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച യാത്ര ഈ മാസം 24ന് തിരുവനന്തപുരത്ത് സമാപിക്കും.

കല്‍പ്പറ്റയില്‍ നടന്ന ജില്ലാതല സമാപനം മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ സമ്മേളനം അസാധാരണമായി പിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നത് കുറ്റസമ്മതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത്ലീഗ് ഉയര്‍ത്തിയ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ സബ്മിഷന്‍ ഉന്നയിക്കുന്നത് തടയിടാനാണ് നിയമസഭ സമ്മേളനം അസാധാരണമായി പിരിച്ചുവിട്ടത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയത് വ്യക്തമായിട്ടും മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാന്‍ എല്‍.ഡി.എഫും മുഖ്യമന്ത്രിയും നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് കുത്തകള്‍ക്കായി രാജ്യത്തെ തീറെഴുതുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാന്‍ മത വൈകാരികത ഇളക്കിവിടാമെന്നതാണ് സംഘ്പരിവാര്‍ കണക്കു കൂട്ടുന്നത്. ഒട്ടേറെ അനുഭവിച്ച ജനത്തെ ഇനിയും കബളിപ്പിക്കാന്‍ കഴിയില്ല.

yuvajanrally-154

മതവിരുദ്ധരായ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കപട മതവിശ്വാസികളെ പ്രചോദിപ്പിക്കുകയും വൈകാരികത സൃഷ്ടിച്ച് വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയുമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ നിയമസഭ പിരിച്ചുവിട്ട് തടിതപ്പുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയില്‍ മതവിരുദ്ധത നടപ്പാക്കാന്‍ സി.പി.എമ്മും മതകേന്ദ്രങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ബി.ജെ.പിയും മത്സരിക്കുകയാണ്. പ്രളയത്തെയും ഡാംമാനേജ്മെന്റ് വീഴ്ചയെയും തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകരെയും വ്യവസായ വ്യാപാര രംഗത്തെയും സഹായിക്കാന്‍ ഒരു ആശ്വാസ നടപടികളും ഇല്ല. ജനദ്രോഹം മുഖമുദ്രയാക്കിയ ഇരു ഭരണകൂടങ്ങളെയും തിരുത്തിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും സാദിഖലി തങ്ങള്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

Wayanad
English summary
Youth legue yuvajana yathra in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X