വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓഫീസ് തകര്‍ത്തത് കുട്ടികള്‍, രാഹുല്‍ പറഞ്ഞത് അടിമുടി മാറ്റി ചാനല്‍, പങ്കുവെച്ച് ബിജെപി നേതാക്കള്‍

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പ്രസംഗത്തെ അടിമുടി മാറ്റി ചാനല്‍. തന്റെ ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് തനിക്ക് ദേഷ്യമില്ലെന്നും നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ദേശീയ മാധ്യമമായ സീ ന്യൂസാണ് വളച്ചൊടിച്ചത്. ഉദയ്പൂര്‍ സംഭവത്തിലെ രാഹുലിന്റെ പ്രതികരണം എന്ന നിലയിലാണ് ചാനല്‍ ഇത് അവതരിപ്പിച്ചത്. കനയ്യലാലിനെ കൊന്നവരെ രാഹുല്‍ കുട്ടികളെന്ന് വിശേഷിപ്പിച്ചതായിട്ടാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. രാഹുലിന്റെ വയനാട് പ്രസ്താവനയുടെ ഒരു ഭാഗം മാത്രം ചേര്‍ത്തായിരുന്നു ഇവര്‍ വാര്‍ത്ത നല്‍കിയത്. സംഭവത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!

1

ഇതിനോടകം സംഭവം വിവാദമായിട്ടുണ്ട്. ബിജെപി നേതാക്കള്‍ അടക്കം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അടക്കമുള്ള ബിജെപി നേതാക്കളാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. റാത്തോഡ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേജര്‍ സുരേന്ദ്ര പൂനിയ, കമലേഷ് സെയ്‌നി എന്നിവരും കൂടി ചേര്‍ന്നാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. അതേസമയം ചാനല്‍ വിഷയത്തില്‍ മാപ്പുപറഞ്ഞിട്ടുണ്ട്. തെറ്റായ വിവരങ്ങളാണ് പരിപാടിയില്‍ ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു. സീ ന്യൂസ് അവതാരകനായ രോഹിത് രഞ്ജനും ഈ വിഷയത്തില്‍ തെറ്റുപ്പറ്റിയതായി സമ്മതിച്ചിരുന്നു.

ചാനല്‍ മാപ്പുപറഞ്ഞെങ്കിലും നിയമനടപടി സ്വീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വീഡിയോ പ്രചരിപ്പിച്ച ബിജെപി നേതാക്കളും ശനിയാഴ്ച്ചയ്ക്കുള്ളില്‍ മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ ജയറാം രമേശ് അറിയിച്ചു. കുപ്രചാരണങ്ങളും നുണകളുമാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും അടിത്തറയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സി ന്യൂസിന്റെ ഡിഎന്‍എ പ്രൈം ടൈം ഷോയിലാണ് ഉദയ്പൂര്‍ കൊലയാളികളെ രാഹുല്‍ കുട്ടികളെന്ന് വിളിച്ചെന്ന് രോഹിത് രഞ്ജന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു.

കോണ്‍ഗ്രസ് വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ വീണ്ടും പങ്കുവെച്ചു. ട്വിറ്ററും ഇതിന്റെ ഉള്ളടക്കം വ്യാജമാണെന്ന് മുദ്ര കുത്തിയിരുന്നു. ബിജെപി രാഹുല്‍ ഗാന്ധിയെ മനപ്പൂര്‍വം അപഹാസ്യനാക്കാന്‍ ശ്രമിക്കുകയാണ്. ഒരിക്കല്‍ ഒഴിവാക്കിയ പോസ്റ്റ് വീണ്ടും അപ്ലോഡ് ചെയ്തത് അതിനാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. നദ്ദയ്‌ക്കെഴുതിയ കത്തിലും ഇക്കാര്യം പറയുന്നുണ്ട്. ഇത് ആദ്യമായിട്ടല്ല രാഹുലിന്റെ വയനാട് സന്ദര്‍ശനം ബിജെപി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. മുസ്ലീം ലീഗിന്റെ പതാക നേരത്തെ പാകിസ്താന്‍ പതാകയെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

ദിലീപിനെ കുറിച്ച് മിണ്ടില്ല, വിജയ് ബാബുവിന്റെ കേസ് പണത്തിനായി, എവിടെയായിരുന്നു നടിയെന്ന് നിര്‍മാതാവ്ദിലീപിനെ കുറിച്ച് മിണ്ടില്ല, വിജയ് ബാബുവിന്റെ കേസ് പണത്തിനായി, എവിടെയായിരുന്നു നടിയെന്ന് നിര്‍മാതാവ്

Wayanad
English summary
zee news doctored rahul gandhi's wayanad speech to udaipur incident, bjp leaders share the video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X