എന്താണ് ബ്ലാക്ക് ഫംഗസ്? രോഗം എങ്ങനെ കണ്ടെത്താം; രോഗം സ്ഥിരീകരിച്ചാൽ ചെയ്യേണ്ടത് ഇത്...
നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾമൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കൊപ്പം തന്നെ രാജ്യത്ത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് ബ്ലാക്ക് ഫംഗസ്. കോവിഡ് ബാധിച്ച പലരിലും രോഗം മൂർച്ഛിക്കൻ ബ്ലാക്ക് ഫംഗസ് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് എങ്ങനെ കണ്ടെത്താമെന്നും രോഗം സ്ഥിരീകരിച്ചാൽ എന്താണ് ചെയ്യേണ്ടതെന്നും സംബന്ധിച്ച് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് ഡൽഹി എയിംസ്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

എന്താണ് ബ്ലാക്ക് ഫംഗസ്
മ്യൂക്കർ മൈസീറ്റ്സ് (Mucormycetes) എന്ന ഫംഗസ് (Fungus) മൂലമൂണ്ടാകുന്ന മൂക്കർ മൈക്കോസിസ് (Mucormycosis) എന്ന രോഗമാണിത്. ഒരുതരം പൂപ്പൽ രോഗബാധയെന്ന് പറയാം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക. പ്രത്യേകിച്ച് മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന പേരിലറിയപ്പെട്ടത്.

ഇക്കൂട്ടർ ശ്രദ്ധിക്കണം
നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾമൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്രയിൽ മാത്രം ബ്ലാക്ക് ഫംഗസ് മൂലം നൂറിനടുത്ത് ആളുകളാണ് മരിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു.

രോഗലക്ഷണങ്ങൾ
മൂക്കിന് ചുറ്റും അസാധരണമായ കറുപ്പ് നിറം മൂക്കിൽ നിന്നും രക്തസ്രാവം എന്നിവ ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. മൂക്കടപ്പ്, തലവേദന, കണ്ണ് വേദന, കണ്ണിനു ചുറ്റും വീക്കം, ഇരട്ട കാഴ്ച, കണ്ണിലെ ചുവപ്പ്, കാഴ്ച നഷ്ടം, കണ്ണ് അടയ്ക്കാൻ ബുദ്ധിമുട്ട്, കണ്ണ് തുറക്കാൻ കഴിയാത്തത് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം മുഖത്തെ മരവിപ്പ് അല്ലെങ്കിൽ ഇക്കിളി സംവേദനവും ചവയ്ക്കാൻ സാധിക്കാത്തതും ഇതിന്റെ ലക്ഷണമായി കണക്കാക്കുന്നു.

കരുതിയിരിക്കാം
രോഗബാധയുള്ളവർക്ക് ചിലപ്പോൾ തൊടുമ്പോൾ തന്നെ വേദന എടുക്കാനുള്ള സാധ്യതയുമുണ്ട്. വായ, അണ്ണാക്ക്, പല്ലുകൾ അല്ലെങ്കിൽ മൂക്ക് എന്നിവയ്ക്കുള്ളിലെ വീക്കവും സംഭവിക്കും. ഇത്തരം രോഗലക്ഷണങ്ങളിലൂടെ തന്നെ ബ്ലാക്ക് ഫംഗസ് കണ്ടെത്താം.

മാർഗനിർദേശം
ഇത്തരത്തിൽ അസാധാരണമായ എന്തെങ്കിലും കണ്ടെത്തലുകൾ ഉണ്ടായാൽ ഒരു ഇഎൻടി ഡോക്ടറെ കാണണം. കൃത്യമായി ചികിത്സ തുടരണം. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ കർശന നിയന്ത്രണവും നിരീക്ഷണവും വേണം. പതിവ് മരുന്നുകളും തുടരണം. ഒരിക്കലം സ്വയം ചികിത്സയെടുക്കരുത്.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications