• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെരഞ്ഞെടുപ്പില്‍ വാട്‌സ്ആപ് വിവാദം വിഷയമല്ല: കാനം

  • By Desk

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വാട്‌സ്ആപ് വിവാദം വിഷയമല്ലെന്നു പറഞ്ഞ് കാനം രാജേന്ദ്രന്‍ . പാര്‍ട്ടി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് ജില്ലാനേതൃത്വവും വിശദീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ വെള്ളപ്പൊക്കം രൂക്ഷമായപ്പോള്‍ 'എം.പി.യെ കാണാനുണ്ടോ' എന്നു ചോദിച്ച് വാട്‌സ്ആപില്‍ വൈറലായ പരിഹാസ സന്ദേശം കെ.പി.രാജേന്ദ്രന്‍ ഫോര്‍വേര്‍ഡ് ചെയ്തുവെന്നു ചൂണ്ടിക്കാട്ടി സി.എന്‍.ജയദേവന്‍ പരാതിപ്പെട്ടിരുന്നു. രാജേന്ദ്രന് എതിരേ ജയദേവന്‍ പരാതി നല്‍കിയിരുന്നുവോ എന്ന വിഷയം ചര്‍ച്ചയാക്കാന്‍ സി.പി.ഐ. നേതൃത്വത്തിനു താല്‍പര്യമില്ല. സ്ഥാനാര്‍ഥിയെ നിശ്ചയിച്ച ശേഷം ഇത്തരം ചോദ്യം അപ്രസക്തമാണെന്നു നേതാക്കള്‍ വിശദീകരിച്ചു.

പ്രളയകാലത്ത് എം.പി. സജീവമായി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു കെ.പി. രാജേന്ദ്രന്റെ കുടുംബത്തില്‍നിന്ന് വാട്‌സാപ്പ് പ്രചാരണം ഉണ്ടായത്. കെ.പി. രാജേന്ദ്രനും സി.എന്‍. ജയദേവനും തമ്മില്‍ ചര്‍ച്ച ചെയ്തു എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതാണെന്നാണ് പാര്‍ട്ടി നിലപാട്. കമ്മിറ്റി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.

 പാര്‍ട്ടി നേതൃത്വത്തെയും അതൃപ്തി അറിയിച്ചു.

പാര്‍ട്ടി നേതൃത്വത്തെയും അതൃപ്തി അറിയിച്ചു.

സി.പി.ഐ. സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ രണ്ടാമനായിരുന്നത് കെ.പി. രാജേന്ദ്രനാണ്. അതും മറികടന്ന് മൂന്നാം പരിഗണനയിലുണ്ടായിരുന്ന രാജാജി മാത്യു തോമസിനെ നിശ്ചയിക്കുകയായിരുന്നു. ഇതിനു പുറകില്‍ തര്‍ക്കമാണെന്നായിരുന്നു ആക്ഷേപം. തനിക്കെതിരേ കെ.പി. രാജേന്ദ്രന്റെ കുടുംബത്തില്‍നിന്നു പ്രചാരണം ഉണ്ടായത് ദുഃഖിപ്പിച്ചെന്നു എം.പി. പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തെയും അതൃപ്തി അറിയിച്ചു.

ജയദേവന്‍ മത്സരിക്കുന്നില്ലെങ്കില്‍ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ കെ.പി. രാജേന്ദ്രന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വിലയിരുത്തല്‍. സംസ്ഥാന സമിതിയില്‍ രാജാജിയുടെ പേര് ജയദേവനാണ് നിര്‍ദേശിച്ചത്.

അതിനിടെ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായതോടെ പ്രചാരണത്തില്‍ രാജാജി സജീവമായി. സമൂഹ മാധ്യമങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കി. ബൂത്തുതല പ്രവര്‍ത്തനത്തിലാണ് ശ്രദ്ധയൂന്നുന്നത്.

നോട്ടം സമുദായവോട്ട്: ചാലക്കുടിയില്‍

നോട്ടം സമുദായവോട്ട്: ചാലക്കുടിയില്‍

ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും രംഗത്തിറക്കാനുള്ള സി.പി.എം. തീരുമാനം പാര്‍ട്ടി അണികള്‍ക്കു പോലും അദ്ഭുതമായി. മത്സരിക്കാനില്ലെന്നു തുടക്കം മുതലേ നിലപാടെടുത്ത ഇദ്ദേഹം പിന്നീടു പാര്‍ട്ടി പറയുന്നതു അംഗീകരിക്കുമെന്നു തിരുത്തി. ഇതു നേതൃത്വത്തിലെ ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.

സാമുദായിക സമവാക്യം പരിഗണിച്ചാണ് ഇന്നസെന്റിനെ വീണ്ടും സി.പി.എം. രംഗത്തിറക്കുന്നതെന്നാണു സൂചന. അപ്രതീക്ഷിത നീക്കമാണ് അവര്‍ നടത്തിയത്. ചാലക്കുടിയിലേക്ക് പി.രാജീവനെയാണ് മുമ്പു പരിഗണിച്ചിരുന്നതെങ്കിലും സമുദായ വോട്ടുകള്‍ നിര്‍ണായകമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് മലക്കംമറിച്ചിലെന്നു പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.പി.ധനപാലന്‍ തൃശൂരിലേക്കു മാറി പി.സി.ചാക്കോ വന്നതോടെയാണ് ഇന്നസെന്റിനു വിജയവഴി തുറന്നത്.

കോണ്‍ഗ്രസിലുണ്ടായ വ്യാപക അതൃപ്തി ഇടതുപക്ഷം മുതലാക്കി. ക്രൈസ്തവ വോട്ടുകളില്‍ ഗണ്യമായ വിഭാഗം ഇന്നസെന്റിനെ പിന്തുണച്ചു. ഇവരൊക്കെ പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നവരുമാണ്. വ്യക്തിപരമായ പ്രതിഛായയോടെയാണ് ഇന്നസെന്റ് എതിര്‍ വോട്ടുബാങ്കുകളില്‍ കടന്നുകയറിയത്. വീണ്ടും ഇതേ നിലയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നസെന്റിന്റെ ജനപ്രീതിയില്‍ ഇടിവു തട്ടിയിട്ടില്ലെന്നും സി.പി.എം. വിലയിരുത്തുന്നു. അതു മുതലാക്കാനാണ് നോട്ടം. 1948 മാര്‍ച്ച് നാലിനു ജനിച്ച ഇന്നസെന്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ലോക്‌സഭയിലെത്തിയത്.

ഇന്നസെന്റിനോട് എതിര്‍പ്പ്

ഇന്നസെന്റിനോട് എതിര്‍പ്പ്

ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ആശങ്കയറിയിച്ച് ചാലക്കുടി പാര്‍ലമെന്ററി കമ്മിറ്റി. അങ്കമാലിയില്‍ നടന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണ് ഇന്നസെന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയത്. പി. രാജീവിനേയോ സാജുപോളിനേയോ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇന്നസെന്റ് സ്ഥാനാര്‍ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. എതിര്‍പ്പ് പ്രകടമായതോടെ അന്തിമ തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു. 2014 ലാണ് ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി.സി. ചാക്കോയെ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് ചാലക്കുടി മണ്ഡലം തിരിച്ചുപിടിച്ചത്.

എതിര്‍പ്പ് തള്ളി ഇന്നസെന്റ്

എതിര്‍പ്പ് തള്ളി ഇന്നസെന്റ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. സീറ്റ് തന്നില്ലെങ്കില്‍ അതും അംഗീകരിക്കുമെന്നും അദ്ദേഹം.

English summary
whatsaap controversy is not an issue: kaanam rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X