ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ വ്യാജലിങ്കില്‍ സ്പര്‍ശിച്ച യുവതിക്ക് പണം നഷ്ടമായി
ഈക്കഴിഞ്ഞ നവംബര്‍ 29നാണ് സംഭവം.എസ്.ബി.ഐ.യുടെ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന വ്യാജ ലിങ്കില്‍ ഒ.ടി പി.ഉള്‍പ്പെടെ നല്‍കിയതോടെയാണ്‌ബേങ്ക് അക്കൗണ്ടില്‍നിന്നും 99,999 രൂപ നഷ്ടമായത്

കണ്ണൂര്‍: ബാങ്ക് അക്കൗണ്ട് അപ്പ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ട് മൊബെല്‍ ഫോണില്‍ വന്ന വ്യാജ ലിങ്കില്‍ സ്പര്‍ശിച്ച യുവതിക്ക് അക്കൗണ്ടില്‍ നിന്ന് 99,999 രൂപ നഷ്ടമായി. പയ്യന്നൂര്‍ മമ്പലം സ്വദേശിനി ദീപയുടെ പണമാണ് നഷ്ടമായത്.
ഈക്കഴിഞ്ഞ നവംബര്‍ 29നാണ് സംഭവം.എസ്.ബി.ഐ.യുടെ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന വ്യാജ ലിങ്കില്‍ ഒ.ടി പി.ഉള്‍പ്പെടെ നല്‍കിയതോടെയാണ്‌ബേങ്ക് അക്കൗണ്ടില്‍നിന്നും 99,999 രൂപ നഷ്ടമായത്. പണം നഷ്ടമായതോടെ യുവതിബാങ്കില്‍ പരാതി പറഞ്ഞിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി പോലീസിലെത്തിയത്പയ്യന്നൂര്‍ പോലീസ് കേസെടുത്ത
് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനു സമാനമായ മറ്റൊരു സംഭവത്തില്‍
ന്യൂമാഹിയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സമ്മാന കൂപ്പണ്‍ വഴി പ്രവാസിയുടെ ഭാര്യയില്‍
പണം തട്ടിയെന്ന പരാതിയില്‍ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പെരിങ്ങാടി സ്വദേശിനിയാണ് പരാതിക്കാരി. 1,27,100 രൂപ പരാതിക്കാരിക്ക് നഷ്ടപ്പെട്ടതായാണ് വിവരം. വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഇടക്ക് സാധനങ്ങള്‍ വാങ്ങുന്നയാളാണ് പരാതിക്കാരി.
ഇവരുടെ പേരില്‍ ഏതാനും ദിവസം മുമ്പ് ഒരു രജിസ്‌ട്രേഡ് കവര്‍ വീട്ടിലെത്തിയിരുന്നു. തുറന്ന് നോക്കിയപ്പോള്‍ കണ്ട സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ ചുരണ്ടി നോക്കിയപ്പോള്‍ 13, 50,000 രൂപ സമ്മാനമുണ്ടെന്ന് കണ്ടു. അതില്‍ കാണപ്പെട്ട വാട്‌സ് ആപ് നമ്പറില്‍ തെളിവുകള്‍ അയച്ചുനല്‍കിയപ്പോള്‍ മറുപടി മറ്റൊരു നമ്പറില്‍ നിന്നുവന്നു. നിങ്ങളുടെ കൂപ്പണ്‍ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു സന്ദേശം.
ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടന്‍ അയക്കണമെന്നായിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതല്‍ 1,27,100 രൂപവരെ വിവിധ ഗഡുക്കളായി അയച്ചുനല്‍കിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് 1,21,500 രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താന്‍ വഞ്ചിക്കപ്പെട്ടതായും ഇവര്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ന്യൂമാഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ന്യൂ മാഹി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ ആപ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ന്യൂമാഹി ഇന്‍സ്‌പെക്ടര്‍ പി.വി. രാജന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications