Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കൊപ്പം ഫോട്ടോയിലുള്ള സ്ത്രീ പൈലറ്റ് അഭിനന്ദന്റെ ഭാര്യയല്ല; സോഷ്യൽ മീഡിയയിലേത് വ്യാജ ചിത്രം!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു യുവതിക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ ഭാര്യയ്ക്കും മകനുമൊപ്പം പ്രധാനമന്ത്രി എന്ന തലക്കെട്ടോട് കൂടിയ ചിത്രം പതിനായിരത്തിലധികം തവണയാണ് ഫെയ്‌സ് ബുക്ക് വഴി മാത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രം വ്യാജമാണെന്നാണ് കണ്ടെത്തല്‍.

വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ ബൂം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. 'ഞാനും എന്റെ മകനും പ്രധാനമന്ത്രിക്കൊപ്പം' എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഫേസ്ബുക്കില്‍ നടത്തിയ തെരച്ചിലിലാണ് ഫേസ്ബുക്ക് ഉപയോക്താവ് നിധി ഖണ്ടേവാള്‍ ഒരു കുറിപ്പില്‍ നല്‍കിയ അഭിപ്രായം കണ്ടെത്തിയത്. ഇത് അഭിനന്ദന്റെ ഭാര്യയല്ലെന്നും അവരുടെ ഒരു സുഹൃത്താണെന്നും ദയവ് ചെയ്ത് ചിത്രം ഷെയര്‍ ചെയ്യരുതെന്നും നിധി ആവശ്യപ്പെടുന്നു.

Fake news

ഫോട്ടോയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തില്‍ ചിത്രത്തിലുള്ളത് ജാന്‍വി ദാസ് ആണെന്ന് ബൂം കണ്ടെത്തി. അവരുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി തന്റെ പടമാണെന്ന് സ്ഥിരീകരിച്ചതായും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും ബൂം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോ ഒരിക്കലും ഫേസ്ബുക്കില്‍ പങ്കു വെച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ ഭാര്യയാണ് ജാന്‍വി ദാസ്.

കൂടാതെ അഭിനന്ദനെ മോചിപ്പിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ഭാര്യ തന്‍വി മര്‍വ (മുന്‍ ഐഎഎഫ് സ്‌ക്വാര്‍ഡന്‍ ലീഡര്‍) യ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ എ.എന്‍.ഐ അടക്കം പങ്കു വെച്ചിരുന്നു. വൈറലായ ഫോട്ടോയിലെ സ്ത്രീയല്ല അഭിനന്ദന്റെ ഭാര്യയെന്ന് ഈ ചിത്രങ്ങളടക്കം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+