Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്കല്‍മേട് അടിവാരത്തു നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി! ആത്മഹത്യയെന്ന് നിഗമനം!!

കട്ടപ്പന: രാമക്കല്‍മേട് അടിവാരത്തു നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. രാമക്കല്ലില്‍ നിന്നും ഏകദേശം 500 അടി താഴ്ചയില്‍ തമിഴ്നാട് വന മേഖലയില്‍ നിന്നുമാണ് ഞായറാഴ്ച നെടുംകണ്ടം സ്വദേശിനി ജോസിയയുടെ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പരിവര്‍ത്തനമേട് ആലുങ്കല്‍ ജോഷിയുടെ ഭാര്യയായ ജോസിയെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു.

josiyadeath-

ഞായറാഴ്ച അടിവാരത്ത് മൃതദേഹം കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നെടുങ്കണ്ടം പോലിസിലും കോമ്പെ പോലിസിലും വിവരം അറിയിച്ചു. കോമ്പെ പോലിസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ് മാര്‍ട്ടംനടത്തുന്നതിനായി ഉത്തമ പാളയം സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.ആത്മഹത്യയാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്‌കാരം തിങ്കളാഴ്ച നടത്തും.അതേസമയം യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+