എൻഐഎയുടെ തലപ്പത്ത് പ്രധാനമന്ത്രിയുടെ വിശ്വസ്തൻ; വൈ സി മോദി പുതിയ മേധാവി
2002 ലെ ഗുജറത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ക പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു വൈസി മോദി.
ദില്ലി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ മേധാവിയായി വൈ സി മോദിയെ നിയമിച്ചു. നിലവിലെ എൻഐഎ മേധാവി ശരത് കുമാർ ഒക്ടോബറിൽ സ്ഥാനമൊഴിയുന്നതോടെയാണ് മോദി സ്ഥാനമേൽക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വൈ.സി മോദിയുടെ നിയമന ഉത്തരവ് പുറത്ത് ഇറക്കിയത്.

1984 ബാച്ച് ഐപിഎസ് ഓഫീസറായ മോദി ഷില്ലോംഗിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, സിബിഐ അഡീഷണൽ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
2002 ലെ ഗുജറത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ക പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു വൈസി മോദി. നരോദ ഗാ വോൺ, ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊല എന്നീ കേസുകളിലും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു വൈ.സി മോദി.












Click it and Unblock the Notifications