Neyyar Water Level Today | നെയ്യാർ ഡാം ജലനിരപ്പ് ഇന്ന്
നെയ്യാര്‍ ഡാമിന്റെ ചരിത്രം
1958 ല്‍ ആണ് നെയ്യാര്‍ ഡാം നിര്‍മിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഡാമുകളില്‍ ഒന്നാണ് നെയ്യാര്‍ ഡാം. നെയ്യാര്‍ ജലസേചന പദ്ധതിയുടെ ഭാഗമാണിത്.
നെയ്യാര്‍ നദിയില്‍ നിര്‍മിച്ച അണക്കെട്ട് ആയതിനാല്‍ ആണ് നെയ്യാര്‍ ഡാം എന്ന പേര് ലഭിച്ചത്. പ്രകൃതിരമണീയ ഈ മേഖല കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. അണക്കെട്ടിനോട് ചേന്നാണ് നെയ്യാര്‍ വന്യജീവി സങ്കേതവും.
ഒരുകാലത്ത് വാര്‍ത്തകളില്‍ ഏറെ നിറഞ്ഞുനിന്നിരുന്നു നെയ്യാര്‍. സ്ഥിരമായി ചീങ്കണ്ണി ആക്രമണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
നെയ്യാർ ഡാം സ്ഥിതി ചെയ്യുന്ന സ്ഥലം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കില്‍ കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിലാണ് നെയ്യാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് ബസ് സര്‍വ്വീസ് ഉണ്ട്.
നെയ്യാർ ഡാമിന്റെ സംഭരണ ശേഷി
കേരളത്തിലെ ഭൂഗുരുത്വ ഡാമുകളില്‍ ഒന്നാണ് നെയ്യാര്‍ ഡാം. 56 മീറ്റര്‍ (184 അടി) ആണ് ഡാമിന്റെ ഉയരം. 295 മീറ്റര്‍ (968 അടി) നീളവും ഉണ്ട് നെയ്യാര്‍ ഡാമിന്. ഡാമിന്റെ റിസര്‍വോയറിന്റെ സമ്പൂര്‍ണശേഷി 106.2 ദശലക്ഷം ഘനമീറ്റര്‍ ആണ്. ഉപയോഗശേഷി 101 ദശലക്ഷം ഘടനമീറ്ററും. 92 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ആണ് റിസര്‍വോയര്‍ പരന്നുകിടക്കുന്നത്.
നെയ്യാർ ഡാമിനോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
നെയ്യാര്‍ ഡാം തന്നെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടത്തെ ലയണ്‍ സഫാരി ഏറെ പ്രസിദ്ധമാണ്. സിംഹങ്ങള്‍ പുറത്തും കാഴ്ചക്കാര്‍ വാഹനത്തിന് അകത്തും എന്ന രീതിയില്‍ ആണ് ഇവിടെ ഒരു ദ്വീപില്‍ ലയണ്‍ സഫാരി ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള കേരളത്തിലെ ഏക സഫാരി പാര്‍ക്കാണിത്.
ബോട്ടിങ്ങും മാന്‍ പാര്‍ക്കും എല്ലാം ഇവിടത്തെ ആകര്‍ഷണങ്ങളാണ്. സ്റ്റീവ് ഇര്വിന് സ്മാരക മുതലവളര്ത്തുകേന്ദ്രമാണ് നെയ്യാര്‍ ഡാമിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ചെറിയ വന്യജീവി സങ്കേതവും ലേക്ക് ഗാര്‍ഡനും നീന്തല്‍ കുളവും വാച്ച് ടവറും എല്ലാം ഇവിടേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
കേരളത്തിലെ ആദ്യത്തെ തുറന്ന ജയിലും നെയ്യാര്‍ ഡാമിന് അടുത്താണ്. കാളിപാറ ക്ഷേത്രവും യോഗപഠനകേന്ദ്രമായ ശിവാനന്ദ ആശ്രമവും അധികം ദൂരെയല്ല.
സന്ദര്‍ശന സമയം, പ്രവേശന ഫീസ്
നെയ്യാര്‍ ഡാമിലേക്കുള്ള പ്രവേശ സമയം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ്. ഇന്ത്യന്‍ പൗരന്മാര്ക്ക് 10 രൂപയാണ് പ്രവേശന ഫീസ്. വിദേശികള്‍ക്ക് 100 രൂപയും
ലയണ്‍ സഫാരിയ്ക്കുള്ള എന്‍ട്രി ഫീസ് മുതിര്‍ന്നവര്‍ക്ക് 250 രൂപയും കുട്ടികള്‍ക്ക് 125 രൂപയും ആണ്. സഫാരി ബോട്ടിങ്ങിന് 400 രൂപയും സ്പീഡ് ബോട്ടിന് 250 രൂപയും ആണ് ഫീസ്.

-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications