'മാർട്ടിനും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം, ദിലീപിന്റെ അനിയൻ മൂന്ന് കോടി രൂപ തരുമെന്ന് പറഞ്ഞു'
തട്ടിപ്പുകാരൻ ബിജു രാധാകൃഷ്ണന് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റക്കാരിൽ ഒരാളായ മാർട്ടിനുമായി ബന്ധമുണ്ടെന്നും എന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും കഴിഞ്ഞ ദിവസം ഒരു വ്യവസായി പറഞ്ഞിരുന്നു. ഇയാൾ പറഞ്ഞ കൂടുതൽ വിവരങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ഹോട്ടലിൽ ഞങ്ങളുടെ മീറ്റിംഗ് നടന്ന് കാെണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് കോൾ വരികയും അഞ്ച് മിനുട്ട് എന്ന് പറഞ്ഞ് മാറി നിന്നു. ശേഷം അഡ്വ. നിഷ കെപിയെ സ്വന്തം ഭാര്യയെന്ന് പറഞ്ഞ് ഞങ്ങൾക്ക് പരിചയപ്പെടുത്തി.
പിന്നെയാണ് ഭാര്യയെ കൊന്ന കേസിൽ ജയിലിൽ കിടന്നപ്പോൾ ബിജു രാധാകൃഷ്ണന് വേണ്ടി വാദിച്ച വക്കീലാണെന്ന് പിന്നെയാണ് മനസിലാക്കുന്നത്. നിഷയുടെ കൂടെ അന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതിയായ മാർട്ടിനുണ്ടായിരുന്നു. മാർട്ടിനെ അന്ന് ജാമ്യത്തിലിറക്കിയത് നിഷയായിരുന്നു. അതിന് ശേഷം കുറച്ച് കാര്യങ്ങൾ എന്നോട് ബിജു രാധാകൃഷ്ണൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അടുത്ത നീക്കങ്ങളുമായി മുന്നോട്ട് പോകാനുണ്ടെന്ന് പറഞ്ഞ് ഞെട്ടിക്കുന്ന വാർത്തകളാണ് ബിജു രാധാകൃഷ്ണൻ എന്നോട് പറഞ്ഞത്. മാർട്ടിനെ വെച്ച് മൂവ് ചെയ്യാം, വലിയൊരു തുക നമുക്ക് കിട്ടും, മാർട്ടിന്റെ ഭാഗത്ത് ഞെട്ടിക്കുന്ന കുറേ വിവരങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ദിലീപിന്റെ അനിയനെ പോയി കാണണം. എന്റെ കാറിൽ വേണം പോകാൻ, കുമരകത്ത് റിസോർട്ട് അറേഞ്ച് ചെയ്തിട്ടുണ്ട്. മാർട്ടിന് ഒരു എമൗണ്ട് കൊടുക്കണം. കൂടുതൽ വിവരങ്ങളിലേക്ക് പോകാൻ പറ്റില്ല. ഞെട്ടിക്കുന്ന വാർത്തകൾ തന്റെ കയ്യിലുണ്ടെന്നും ഈ വ്യവസായി പറഞ്ഞു.
Credit: Filmibeat


Click it and Unblock the Notifications
