വൈറലായി, എയറിലായി, അകത്തുമായി! ആഞ്ഞടിച്ച് ബഷീര്‍ ബഷി! ഈ പറഞ്ഞത് കൃത്യം! കൈയ്യടി
ആശയവിനിമയ രംഗത്ത് വന്‍മാറ്റമാണ് സോഷ്യല്‍മീഡിയ സൃഷ്ടിച്ചത്. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലുമൊക്കെയായി പങ്കിടുന്ന വീഡിയോകളും, റീല്‍സുമെല്ലാം പെട്ടെന്ന് വൈറലാവാറുണ്ട്. ഇന്‍ഫ്ളുവന്‍സേര്‍സും താരമായി മാറിയ കാലം കൂടിയാണ് ഇപ്പോഴത്തേത്. ബസ് യാത്രയ്ക്കിടയില്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ദീപക് എന്ന യുവാവിനെതിരെ വീഡിയോയുമായി ഷിംജിത എന്ന യുവതി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. വീഡിയോ വൈറലായതോടെ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നു. ഷിംജിത പങ്കുവെച്ച വീഡിയോകളില്‍ മോശമായതൊന്നും ഇല്ലെന്നും, റീച്ചിന് വേണ്ടിയാണ് വീഡിയോ എടുത്തതെന്നുമുള്ള വിമര്‍ശനങ്ങള്‍ തുടക്കത്തിലേ ഉയര്‍ന്നിരുന്നു. ആ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം കാര്യം തുറന്ന് പറയാനും കാണിക്കണമായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കണമായിരുന്നു എന്നായിരുന്നു കമന്റുകള്‍.
ദീപകിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയായിരുന്നു അറസ്റ്റ്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. അത് മികച്ച തീരുമാനം എന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങളെല്ലാം. ബിഗ് ബോസ് താരവും, അഭിനേതാവും, വ്ളോഗറുമായ ബഷീര്‍ ബഷിയും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വൈറലായി, എയറിലായി , ഇപ്പോഴിതാ അകത്തുമായി. എന്തൊക്കെ ആയിരുന്നു. ഫേമസ് ആവണമെന്ന ആഗ്രഹമുണ്ടായിരുന്നില്ലേ, ഇപ്പോഴിതാ വേള്‍ഡ് ഫേമസായി. അതും പല രീതിയില്‍. ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ. ആരെ കൊന്നിട്ടാണെങ്കിലും കുഴപ്പമില്ല, എനിക്ക് റീച്ച് മതി എന്ന ആറ്റിറ്റിയൂഡ് ഉള്ളവരില്ലേ, ദേ ഇതായിരിക്കും അനുഭവം.

നീയൊക്കെ കാരണം ഇനി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രതികരിക്കാന്‍ പെണ്ണുങ്ങള്‍ക്ക് പേടിയായിരിക്കും. നീയൊക്കെ വീഡിയോ എടുക്കേണ്ടത് തെളിവിന് വേണ്ടിയായിരിക്കണം. അല്ലാതെ ഇതേപോലെ വൈറലാവാനും, എയറിലാവാനും വേണ്ടിയാവരുത്. നിങ്ങള്‍ വീഡിയോ ചെയ്തോ, ചെയ്യണ്ടന്നല്ല പറയുന്നത്. പക്ഷേ, അത് തെളിവിന് വേണ്ടി യൂസ് ചെയ്യണം. അതെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ നിങ്ങളുടെ ഉദ്ദേശം വൈറലാവുക എന്നത് തന്നെയാണ്. അപ്പോള്‍ ഇനി മുതല്‍ സ്ത്രീകള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അങ്ങനെ എന്തെങ്കിലും അനുഭവമുണ്ടായാല്‍ വീഡിയോ പ്രൂഫായി ഉപയോഗിക്കുക. ദയവ് ചെയ്ത് അതെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് എന്നുമായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്.
അഞ്ച് വര്‍ഷം മുന്‍പ് ഞാനെടുത്ത തീരുമാനം തെറ്റിയില്ല! രോഹിതിനൊപ്പമുള്ള ലൈഫിനെക്കുറിച്ച് എലീന
ഇനി മുതല്‍ ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ പോലും സ്ത്രീകള്‍ പ്രതികരിക്കാന്‍ ഭയക്കില്ലേ. എന്തെങ്കിലും പറഞ്ഞാലും ഇനിയാരും മൈന്‍ഡ് ചെയ്യാനും പോവുന്നില്ല. ഇവളെയൊന്നും വെറുതെ വിടരുത്. ഒരാളുടെ ജീവനാണ് പോയത്. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ. സത്യം അതാണ്, ഇനി ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും ആരോടും പറയാന്‍ പറ്റില്ല. പെണ്ണൊരുമ്പെട്ടാല്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുമാവും. വീഡിയോയില്‍ നല്ല കംഫര്‍ട്ടായിട്ടാണ് നിന്നിട്ടുള്ളത്. ഒരാള്‍ ദേഹത്ത് തൊട്ടതില്‍ മോശം തോന്നിയാല്‍ ആ സമയത്ത് തന്നെ പ്രതികരിക്കണമായിരുന്നു. ബഷി പറഞ്ഞത് കൃത്യമായ അഭിപ്രായം. നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. നിരവധി പേരായിരുന്നു ബഷീറിന്റെ അഭിപ്രായം ശരിവെച്ച് എത്തിയത്. ഫാമിലി വ്ളോഗും, ബിസിനസുമൊക്കെയായി സജീവമാണ് ബഷീര്‍ ബഷി. ഭാര്യമാരായ സുഹാനയും, മഷൂറയുമെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
Credit: Filmibeat
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications