Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോട്ടിൽ നിന്നും മടങ്ങവെ അപകടം, പയ്യനായിരുന്നു ഓടിച്ചിരുന്നത്, തലയ്ക്ക് ഒരു മരവിപ്പാണ്; നിഹാൽ പിള്ള

അഭിനേതാക്കളും വ്‌ളോഗര്‍മാരുമായ പ്രിയ മോഹനും നിഹാല്‍ പിള്ളയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെയാണ് ഇരുവരും ജനശ്രദ്ധ നേടിയത്. ഇരുവരുടേയും യാത്ര വ്ലോ​ഗുകൾക്കാണ് ആരാധകർ ഏറെയും. ഒരാഴ്ചയോളമായി നിഹാലും പ്രിയയും ​ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരികെ നാട്ടിലെത്തിയത്.

ചേട്ടനൊപ്പം ഹിറ്റ് സിനിമകൾ, എന്നാൽ അനിയൻ പവൻ കല്യാണിന്റെ സിനിമയിലേക്ക് നയൻതാരയ്ക്ക് ക്ഷണം വന്നപ്പോൾ...

ഇപ്പോഴിതാ ​ഗോവ ട്രിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.‍ നിഹാൽ തന്നെയാണ് വ്ലോ​ഗിലൂടെ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടന്ന കാർ അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇടയുടെ ആഘാത്തിൽ പ്രിയയുടെ നടുവിനും നിഹാലിന് തലയ്ക്കും ചെറിയ വേദനയുണ്ടായി.


Nihal Pillai Priya Mohan

വീട്ടിലേക്ക് തിരികെ പോകുന്നതിനിടെ വണ്ടി നല്ലൊരു ഇടി ഇടിച്ചു. അതിന്റെ ചെറിയ ഷോക്കിലാണ് ഞങ്ങൾ. എന്തൊരു ഇടിയായിരുന്നു... സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് ഒന്നും പറ്റിയില്ല. സി​​ഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ബാക്കിൽ ഒരു പയ്യനാണ് നല്ല സ്പീഡിൽ വന്ന് ഇടിക്കുകയായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ബ്രേക്കിൽ തന്നെ കാൽ വെച്ചതുകൊണ്ട് ഞങ്ങളുടെ വണ്ടി മുന്നിലുള്ള വാഹനത്തിൽ പോയി ഇടിച്ചില്ല. നല്ല സ്പീഡിൽ വന്നുള്ള ഇടിയായിരുന്നു.

കാരണം ബംബർ ചളുങ്ങി. പെട്ടിയെടുക്കാൻ പറ്റുന്നില്ലായിരുന്നു. ഒരുപാട് നേരം ഇടിച്ചശേഷമാണ് ഡിക്കി തുറന്ന് പെട്ടി പുറത്തെടുത്തത്. ലൈറ്റ് അടക്കം പോയി. നിർത്തിയിടാതെ കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ വലിയൊരു അപകടമായി മാറിയേനെ. അപകടം നടന്ന സമയത്ത് ഒന്നും അനുഭവപ്പെട്ടിരുന്നില്ല.

സ്നേഹം കിട്ടുമ്പോൾ ആരും മാറും, എനിക്ക് വേണ്ടത് മെച്വേർഡായ പങ്കാളിയെ; വിശാലുമായുള്ള വിവാഹം വൈകുന്നതിന് പിന്നിൽ!

എന്നാലിപ്പോൾ തലയിൽ ഒരു മരവിപ്പൊക്കെ തോന്നി തുടങ്ങി. പ്രിയയ്ക്ക് തലയ്ക്ക് കുഴപ്പമില്ല പക്ഷെ നടുവിന് വേദന തുടങ്ങി. ഇടി കിട്ടിയ ഉടനെ ഒന്നും തോന്നുകയില്ല. കുറച്ച് കഴിയുമ്പോഴാണ് മനസിലാവുന്നത്. എല്ലാവരും യാത്ര ചെയ്യുമ്പോൾ മറക്കാതെ സീറ്റ് ബെൽറ്റ് ഇടണമെന്ന് ഞാൻ ഒന്ന് കൂടി ഓർമിപ്പിക്കുന്നു. കാറിന്റെ പിറക് വശം പൂർണ്ണമായും നശിച്ചു. ബോഡി മുഴുവൻ അകത്തേക്ക് പോയി. നന്നാക്കിയെടുക്കാൻ നല്ലൊരു എക്സ്പെൻസ് വരും. ​ഗോവൻ ട്രിപ്പ് അവസാനിച്ചത് ഇങ്ങനെയാണ്.

എന്നിരുന്നാലും കുഴപ്പമില്ല. അതിലും പോസിറ്റീവ് കണ്ടെത്താൻ ശ്രമിക്കുന്നു. കാരണം അപകടം സംഭവിച്ചിട്ടും നമ്മൾ സേഫാണ്. വണ്ടിക്ക് ഇൻഷുറൻസുമുണ്ട്. അതുകൊണ്ട് തന്നെ വണ്ടി റിപ്പയർ ചെയ്യാനുള്ള പണം കാർ ഉടമയ്ക്ക് ലഭിക്കുമായിരിക്കും. എനിക്ക് ആക്സിഡന്റ് ട്രോമയുണ്ട്.


Nihal Pillai Priya Mohan

കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു അപകടം പറ്റിയിട്ടുണ്ട്. അതിനുശേഷം ആക്സിഡന്റ്സ് എനിക്ക് ഒരു ട്രോമയാണ്. മകൻ വേദു ഞങ്ങൾക്കൊപ്പം ഇല്ലാതിരുന്നത് ഭാ​ഗ്യമായി. വാഹനം നിർത്തിയിടാതെ ഓടി കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ വലിയൊരു അപകടമായി മാറിയേനെ. ബാക്കിൽ ഇരിക്കുമ്പോൾ പലരും സീറ്റ് ബെൽറ്റ് ഇടാറില്ല. ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് രക്ഷയായി.

ബാക്കിലിരിക്കുകയാണെങ്കിൽ പോലും എല്ലാവരും സീറ്റ് ബെൽറ്റ് ഇടുക. കാറിന് പകരം ഒരു ബസ്സായിരുന്നു ബാക്കിൽ ഇടിച്ചിരുന്നെങ്കിലോ... കാറിന്റെയും നമ്മുടേയും അവസ്ഥ ആലോചിച്ച് നോക്കൂ. ഒന്നും പറയാൻ പറ്റില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നതിൽ. നമ്മുടെ കയ്യിൽ നിന്ന് തന്നെയായിരിക്കില്ല മിസ്റ്റേക്ക് സംഭവിക്കുക. മോഡേണായ എല്ലാ വാഹനത്തിലും ബാക്കിലും എയർ ബാ​ഗ്സുണ്ട്.

ഞങ്ങളെ അടക്കി നിർത്താൻ പറ്റില്ലായിരുന്നു, അത്രയും എനർജി; ഇന്ന് ആസിഫിനെ കാണുമ്പോൾ...; ഭാവന

അത് കൃത്യസമയത്ത് വർക്ക് ചെയ്യണമെങ്കിൽ സീറ്റ് ബെൽറ്റിടണം. പാർക്ക് ചെയ്ത് സി​ഗ്നലിൽ നിൽക്കുകയാണെങ്കിൽ പോലും സംഭവിക്കേണ്ടത് സംഭവിക്കും. അതുകൊണ്ട് എല്ലാവരും മറക്കാതെ സീറ്റ് ബെൽറ്റിടുക. അപകടം പ്രതീക്ഷിക്കാതെ സംഭവിക്കുന്നതാണ്. ഈ അപകടം ഞങ്ങൾക്കൊരു പാഠമാണ് എന്ന് പറഞ്ഞാണ് നിഹാലും പ്രിയയും വീഡിയോ അവസാനിപ്പിച്ചത്.

Credit: Filmibeat

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+